Sunday, September 20, 2009
രാജ്യസുരക്ഷ+ആഭ്യന്തര+വൈദേശിക ഭീഷണി=പ്രധിരോധവകുപ്പിലെ അഴിമതികള്‍ .
സിഎജി റിപ്പോര്‍ട്ടുകള്‍ വിവാദമാകുന്നില്ല. ഒരുപക്ഷെ ചര്‍ച്ച പോലും ആകുന്നില്ല. എപ്പൊഴൊക്കെ സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടോ അപ്പൊഴൊക്കെ ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ നടക്കുന്ന ലക്കും ലഗാനുമില്ലാത്ത അഴിമതികഥകളും, സൈനീക ഉദ്യോഗസ്ഥരുടെ ധൂര്‍ത്തുകളും പുറത്തുവരുന്നുണ്ട്. പഴയ ഒരു റഷ്യന്‍ മുങ്ങികപ്പല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന അഴിമതി പുറത്തുവന്നിട്ട് കാലമേറെയായില്ല. ഇപ്പോള്‍ വന്നിരിക്കുന്നത് സൈനീക ഉദ്യോഗസ്ഥരുടെ സാന്‍പത്തിക ധൂര്‍ത്തിനെ കുറിച്ചാണു. ആയുധങ്ങള്‍ കടത്താനും സൈനീകരെ കൊണ്ടുപോകാനുമായി ഉപയോഗിക്കുന്ന വ്യോമസേനയുടെ എ.എന്‍. 32 വിമാനം സൈനീക മേധാവികളുടെ ഭാര്യമാരും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉപയോഗിച്ചുവെന്നതാണ്‍ ഇപ്പോള്‍ വന്നിട്ടുള്ള വാര്‍ത്ത. ഇതുമൂലം കോടികണക്കിന്‍ രൂപയാണു രാജ്യത്തിനു നഷ്ടപെടുത്തിയത്. സൈനീകോദ്യോഗസ്ഥരുടെ ഭാര്യമാരുടെ അസോസിയേഷന്‍ പ്രസിഡെന്ടുപോലും വിമാനം ഉപയോഗിച്ചത് തങ്ങളെ അതിശയപെടുത്തിയെന്ന് സിഎജി പറയുന്നു, പണ്ട് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിന്‍ വന്നുവെന്ന് പറയപ്പെടുന്ന ചിലവ് യാഥാര്‍ത്യവുമായി പുലബന്ധം പോലും പുലര്‍ത്തുന്നതായിരുന്നില്ല. യുദ്ധാവശ്യത്തിനു വേണ്ടി പറന്ന ഹെലികോപ്റ്ററുകളുടെ ഇന്ധനചിലവ് യുദ്ധം നടത്തിയ ദിവസത്തിണ്ടെ ഇരട്ടി സമയം നിലത്തിറക്കാതെ പറന്നാല്‍ പോലും ആകില്ലെന്നായിരുന്നു വിമര്‍ശനം ഇന്ത്യയിലെ പട്ടിണിപാവങ്ങളിള്‍ നിന്ന് പിരിക്കുന്ന ദേശീയവരുമാനത്തിന്ടെ ഒരു വലിയ പങ്ക് പ്രധിരോധ മേഖലക്കു മാറ്റി വെക്കുന്ന ഇന്ത്യാരാജ്യത്തെ സൈന്യത്തിന്ടെ രാജ്യസ്നേഹം കണ്ടു സലാംപറയണം നാം. ഒപ്പം സൈനീക പരസ്യത്തിന്ടെ അംബാസഢറായ ലാലേട്ടനോടും.
Subscribe to:
Posts (Atom)