Tuesday, May 27, 2008

മകരജ്യോതി ഒരു ഐ എസ്. ഐ മാര്‍ക്കുകൂടി തിരുത്തുന്നു

അങ്ങനെ ശബരിമലയിലെ മകരജ്യോതി ദേവസ്വവും പോലിസും ചേര്‍ന്നു നടത്തുന്നതാനെന്നു മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡെന്റ് രാമന്‍ നായര്‍ മധ്യമങ്ങളോട് വെളിപെടുതിയിരിക്കുന്നു. ഒരുപക്ഷെ വിസ്വാസികളുടെ ഇത്ര വലിയ സഞ്ചയത്തെ തെറ്റിധരിപ്പിചുകൊണ്ട് പണം തട്ടുന്ന രീതി സംഘടിതമായി അനുവര്‍തിക്കുന്ന സ്ഥാപനങള്‍ കുറവായിരിക്കും. പത്തിരുപത് വര്‍ഷങള്‍ക്കു മുന്പ് ഇക്കാര്യം യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ വെളിപെടുത്തുകയും തെളിവുകള്‍ നിരത്തിയും, സ്ഥിരമായി മകരജ്യോതി തെളിയിക്കുന്ന ആളുടെ പേരും, മേല്‍വിലാസവും നല്കിയും, ജ്യോതി തെളിയിക്കുന്ന ദിവസത്തെ ഒരുക്കങള്‍ കാണിച്ചുമുള്ള സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ചും, പ്രചരണം നടത്തിയിരുന്നത് ചിലര്‍ക്കെങിലും ഒര്‍മ്മയുണ്ടാകും. യുക്തിവാദികള്‍ ഈശ്വര വിശ്വാസത്തെ അപകടപ്പെടുത്തുന്നവരെന്ന് വിശ്വസിക്കുന്നതുകൊണ്ട് അവര്‍ ഇക്കാര്യം വിസ്വസിച്ചില്ലെന്ന് വേണം കരുതാന്‍.
എന്നാല്‍ ഇപ്പൊള്‍ വെളിപ്പെടുതിയിരിക്കുന്നത് തികഞ്ഞ ഈശ്വരവിശ്വാസിയും ഈ പരുപാടിക്ക് മുന്പ് നേത്രുത്ത്വം കൊടുത്തിരുന്ന ആളുമാണു എന്നതാണു വിഷയത്തെ പ്രസക്തമാക്കുന്നത്.ഈയിടെ കള്ളസന്യാസിമാരുടെയും, പാതിരിമാരുടെയും, മൊല്ലക്കമാരുടുടെയും ചെയ്തികള്‍ പുറത്തുവരികയും, സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തതിനിടക്കാണിത്. അതേസമയം ഐ എസ് ഐ മാര്‍ക്കുള്ള ചില സന്യാസിമാരുടെയും, സ്ഥാപനങളുടെയും, പ്രവര്‍ത്തനമണ്ടലം വികസിക്കുകയും, വിശ്വാസത്തിന്റെയും ദൈവീകതയുടെയും ആധികാരിക മേഖല മാറുകയുമാണുണ്ടായത്. ഇത്തരം ഐ എസ് ഐ മാര്‍ക്കുള്ള വ്യക്തികളും സ്ഥാപനങളും, നടത്തുന്ന പരിപാടികള്‍ ആധികാരികവും വിശ്വസനീയവുമെന്ന തോന്നല്‍ സ്രുഷ്ടിക്കുവാന്‍ ഈ വ്യാജവേട്ട സഹായിച്ചിട്ടുണ്ട്. മനുഷ്യന്റെ ദൌര്‍ബല്യങളെയും അജ്നതയേയും ഉപയോഗിച്ചുകൊണ്ട് വ്യക്തിയുടെ സന്പത്തും അധ്വാനവും കൈക്കലാക്കുന്നതിനെ കൊള്ളയെന്ന് പറയാമെങ്കില്‍ ശബരിമലയിലും, ധ്യാനകേന്ദ്രങളിലും, പെരുന്പടപ്പ് പള്ളി പോലുള്ള മുസ്ലീം ദേവാലയങളിലും നടക്കുന്നത് ഈ കൊള്ള തന്നെയാണ്. മകരജ്യോതി ഈശ്വരചൈതിയാനെന്നും, നെറ്റിപിടിചും,, പച്ചവെള്ളം ഊതികൊടുത്തും രോഗങള്‍ മാറുമെന്നും വിശ്വസിപ്പിക്കുന്നവര്‍ അവരുടെ തന്നെ സാന്പ്ത്തിക സ്രോതസ്സിനെയാണു വികസിപ്പിക്കുന്നത്. അങേയറ്റം ദുസ്സഹമായികൊന്ടിരിക്കുന്ന ഭൌതിക ജീവിതയാഥാര്‍ത്ത്യങളെ നേരിടുന്നതിനു പകരം അയഥാര്‍തമായ വിശ്വാസതിണ്ടെ കെണിയില്‍ കുരുക്കിയിടുകയാണ്`. ചൂഷകവിഭാഗത്തേയും, സന്പത്ത് വ്യവസ്ഥയേയും അതിന്റെ അനിവാര്യമായ തകര്‍ചയില്‍ നിന്ന് രക്ഷിചെടുക്കുകയും ആ കൊള്ളമുതലിന്റെ പങ്കുപറ്റുകയുമാണു ഇത്തരം സ്ഥാപനങളും പുരോഹിതന്മാരും ഇവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങളും ചെയ്യുന്നത്.

Friday, May 16, 2008

ഭരണകൂടവും ജനവിരുദ്ധനയങ്ങളും

ഭരണക്കൂടതിന്റെ ജനവിരുദ്ധ്നയങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങളെ മത തീവ്രവാദമായും, മാവോയിസമായും ആരോപിചുകൊണ്ട്‌ ഭരണക്കൂടം അതിന്റെ ജനവിരുദ്ധ്ത മറചുവെക്കുകയും, അടിചമര്‍ത്തല്‍ തീവ്രമാക്കുകയുമാണ്‌. പുരോഗമനശക്തികളേയും മതന്യൂനപക്ഷങളേയും ലക്ഷ്യമിടുന്ന ഭരണക്കൂടത്തെ തിരിചറിയുകയും പ്രതിരോധിക്കുകയും ചെയ്യെന്ടതുന്ട്‌.ഇതിനുള്ളാ ശ്രമമെന്നനിലയില്‍ സംസ്ഥാനത്തെ ചില പൌരവകാശ സംഘടനകള്‍ മുന്നിട്ടിറങുകയും, ഒരു കാന്‌പയിന്‍ കമ്മറ്റി രൂപപെടുതുകയും ചെയ്തിട്ടൂണ്ട്‌.എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അവകാശ- അധികാരത്തെ നിലനിര്‍ത്തുന്നതിന്‌ മുന്നിട്ടിറങുന്ന ഇത്തരം മുന്നണികളില്‍ , നിലനില്ക്കുന്ന നിയമങളെ ഇടക്കെങ്കിലും നിഷേധിക്കുന്ന മാവോയിസ്റ്റ് സംഘടനകലുടെയും, മതവര്‍ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പ്രതിരോധ്ത്തിന്ടെ വിശാലതലങളിലെ താല്പര്യങളെ പരിമിതപെടുത്തുകയും, പ്രതിരോധ്ത്തിന്ടെ ഫലപ്രാപ്തിയെ അനിവാര്യമായ നിസംഗതകളിലേയ്‌ക്ക്‌ തള്ളിവിടുകയും ചെയ്യുന്നുണ്ട്‌.അതുക്കൊന്ടുത്തന്നെ ഭരണക്കൂടതിന്റെ പൌരവകാശ ലംഘനതിനെതിരേയുള്ള മുന്നണിയെ എങിനെ രൂപപെടുതുമെന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്‌.ജനാധിപത്യ അവകാശങള്‍സമ്രക്ഷിക്കാനുള്ള മുന്നണിയില്‍ ആത്ത്യന്തികമയി ജനാധിപത്ത്യവിരുദ്ധതയുടെ ഉള്ളടക്കമുള്ള വര്‍്‌ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പൌരവകാശ സംഘടനയുടെ ഗുണകരമായ മുന്നേറ്റങളെ നെഗറ്റീവായി ബാധിക്കുമെന്ന്‌തന്നെയാന്‌ ഈയുള്ളവന്ടെ അഭിപ്രയം.എന്‍ഡിഎഫ് , ജമാത്ത്‌ഇസ്ലാമി, സംഘ്പരിവര്‍ പോലുള്ള സംഘടനകളും, ക്രിസ്‌ത്യന്‍ പാതിരിമാര്‍ അവരുടെ മൂലധന സംരക്ഷണത്തിനു വേണ്‌ടി ഇടക്കിടെ ഉയര്ത്തികൊണ്ടുവരുന്ന തീവ്ര ക്രിസ്ത്യനിറ്റിയും സാമൂഹ്യ മണ്ടലത്തില്‍ ഈ ദൌത്യത്തെയാണ്‌ പ്രയോഗിക്കുന്നത്‌.ഇത്തരം ശക്തികള്‍ ആത്മീയതയും വര്‍ഗ്ഗീയതയും ഒന്നാണെന്ന്‌വ്യാഖ്യാനിക്കുന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്‌.യഥാര്‍ത്ഥ്തില്‍ ഈശ്വര വിശ്വാസം വ്യക്‌തിയുടെ ആത്മനിഷ്ട വ്യവഹാരതിലൂടെ സന്‌ചരിക്കുന്നതും, വര്‍ഗ്ഗീയത സാമൂഹ്യ മായ അധികാര പ്രയോഗത്തിന്ടെ സാധ്യതയിലേക്ക്‌ നയിക്കുന്നതുമാണ്‌. ചുരുക്കത്തില്‍ വര്‍ഗ്ഗീയത അധികാരത്തിലേക്കും, അധികാരം വര്‍ഗാധിഷ്‌ടിതമയ ബലപ്രയോഗത്തിലേക്കും നയിക്കുന്ന ഒന്നാണ്‌. അതായത്‌ വര്‍ഗ്ഗീയതയുടെ പരിസരത്ത്‌ വൈരുധ്‌യം വിവിധ സാമൂഹ്യവിഭാഗങള്‍ തമ്മിലാകുന്പൊള്‍, അധികാരപ്രയോഗതിന്ടെ പരിസരത്ത്‌ വൈരുധ്‌യം അധ്വാനവും മൂലധനവുമായി മാറുന്നുണ്ട്‌