Saturday, June 14, 2008
വര്‍ഗ സങ്കല്പത്തെ സംബദ്ധിച്ച ആശയവാദ നിലപാടുകള്‍
മാക്സിസ്റ്റ് വര്‍ഗസങ്കല്പ്പത്തെ സംബന്ധിച്ച് അനോനി ആന്റണി തുടങ്ങി വെച്ച ചര്‍ച്ച ഗുണപരമായ തലത്തെ സൂചിപ്പിക്കുന്നുവെങ്കിലും ചര്‍ച്ചയുടെ തലം ആശയവാദതിന്റെതായ അടിതറയിലാണെന്നു പറയാതെ വയ്യ. മിസെസ്സിനെ ഉദ്ധരിചുകൊണ്ട് അനോനി ഉന്നയിച്ച വിഷയങളെ മനസിലാക്കാനും അതിന്റെ അശാസ്ത്രീയത വെളിപെടുത്തുന്നതിനും ബാബുരാജിന്റെ വാദഗതികല്‍ പര്യാപ്തമായിട്ടുണ്ട്.എന്നാല്‍ ബാബുവിന്റെ വാദതിന്റെ അടിതറയും ആശയവാദതിന്റെതായിപോയി എന്നാണു എനിക്കു തോന്നുന്നത്`. പ്രത്യേകിച്ച്` വര്‍ഗബോധമാണു വര്‍ഗത്തെ നിര്‍മ്മിക്കുന്നതെന്ന വാദം തികച്ചും ആശയവാദമാണ്. (ലെനിനെ പഠനകുറിപ്പ്` ഞാന്‍ വായിച്ചിട്ടില്ല.) പൊതുവില്‍ ഭൌതികവാദം ബോധത്തെ അസ്തിത്വതിന്റെ സന്തതിയായി വ്യാഖ്യാനിക്കുകയാണ്` ചെയ്തത്`. നേരെ മറിച്ചല്ല. അതുകൊണ്ട് മനുഷ്യസമൂഹത്തിന്റെ സാമൂഹ്യജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ ഭൌതീകവാദം സാമൂഹ്യബോധത്തെ വിശദീകരിക്കേണ്ടത്` സാമൂഹ്യാഅസ്തിത്വത്തിന്റെ സന്തതിയായിട്ടാണ്. അതായത്` മനുഷ്യരുടെ ബോധം അവരുടെ അസ്തിത്വത്തെ നിര്‍ണയിക്കുകയല്ല നേരെ മറിച്ച്` അവരുടെ സാമൂഹ്യാസ്തിത്വം ബോധത്തെ നിര്‍ണയിക്കുകയാണ്` ചെയ്യുന്നത്`. ഓരോ സമൂഹത്തിനകത്തും നിലപാടിലും ജീവിത സാഹചര്യങ്ങളിലുമുള്ള വിത്യാസമാണ് വിരുദ്ധ അഭിലാഷങളുടെ ഉറവിടമായി സ്ഥിതി ച്ചെയ്യുന്നതെന്ന വിശകലനവും നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നും കമ്മ്യൂണിസ്റ്റ് മാനി ഫെസ്റ്റോയില്‍ മാക്സ് അവതരിപ്പിക്കുന്നത് അതുകൊണ്ടാണ്. ബാബു ഉന്നയിച്ചപോലെയാണെങ്കില്‍, വിത്യസ്ത വിഭാഗങ്ങളില്‍പെട്ട വര്‍ഗ്ഗങ്ങളുടെ ചലനനിയമങ്ങളെ -വൈരുദ്ധ്യങ്ങളെ നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗബോധമാണെന്നുവരും. യഥാര്‍ത്ഥത്തില്‍ വര്‍ഗവൈരുദ്ധ്യതില്‍നിന്നു ഉരുതിരിയുന്ന വര്‍ഗ്ഗബോധം നിയതിയെ മനസിലാക്കുന്നതിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ടാണ് അനിവാര്യതെയെ മനസിലാക്കലാണ് സ്വാതന്ത്ര്യം എന്ന് എംഗത്സ് പറഞ്ഞത്. (ആന്റി ഡൂറിങ്) മുന്‍പ് വിശദീകരിച്ച ആശയവാദതെ വ്യാഖ്യാനിക്കുന്നതിന് ബാബു സ്വീകരിച്ച ജാതിയുടെ വ്യാഖ്യാനം ഒരു വശം മനസിലാക്കുമ്പോള്‍ മറുവശം മനസിലാക്കതെ പോകുന്നുണ്ട്. വിളക്കത്തല നായരും, വെളുത്തേടതന്‍ നായരും യാഥാര്‍ത്ഥമാണെന്നു ബാബു പറയുന്നത് ഈ വിഭാഗങള്‍ ഉല്പാദനവ്യവസ്ഥയില്‍ തങളുടെതായ പങ്കു നിര്‍വഹിക്കുന്നത് കൊണ്ടാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. (ഉത്പാദനവ്യവസ്ഥയില്‍ ജാതി വഹിക്കുന്ന വേര്‍തിരിക്കാനാകാത്ത ബന്ധം അംഗീകരിക്കുന്ന ആളെന്ന നിലക്ക്) അതെ സമയം ഈ നായര്‍ വിഭാഗങ്ങള്‍ പൊതുസമൂഹത്തിലെ വര്‍ഗവിഭജനവുമായി രൂപപ്പെടതല്ലെന്നും, നായരെന്ന പൊതുജാതിയിലെ തൊഴില്‍ വിഭജന ശ്രേണിയുമായി രൂപപ്പെട്ടതാണെന്നും കാണാം. ഈ യാഥാര്‍ഥ്യം നില്‍ക്കുമ്പോള്‍ തന്നെ ഈ വിഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടെ നായര്‍ ജാതി പൊതുസമൂഹത്തിലെ തൊഴില്‍-വര്‍ഗവിഭജനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്നു കാണാം. അതുകൊണ്ട് തന്നെ നിര്‍മിതഗണമെന്ന വാദം നിലനില്ക്കുന്നതല്ലെന്നു തോന്നുന്നു.
Tuesday, May 27, 2008
മകരജ്യോതി ഒരു ഐ എസ്. ഐ മാര്‍ക്കുകൂടി തിരുത്തുന്നു
അങ്ങനെ ശബരിമലയിലെ മകരജ്യോതി ദേവസ്വവും പോലിസും ചേര്‍ന്നു നടത്തുന്നതാനെന്നു മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡെന്റ് രാമന്‍ നായര്‍ മധ്യമങ്ങളോട് വെളിപെടുതിയിരിക്കുന്നു. ഒരുപക്ഷെ വിസ്വാസികളുടെ ഇത്ര വലിയ സഞ്ചയത്തെ തെറ്റിധരിപ്പിചുകൊണ്ട് പണം തട്ടുന്ന രീതി സംഘടിതമായി അനുവര്‍തിക്കുന്ന സ്ഥാപനങള്‍ കുറവായിരിക്കും. പത്തിരുപത് വര്‍ഷങള്‍ക്കു മുന്പ് ഇക്കാര്യം യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ വെളിപെടുത്തുകയും തെളിവുകള്‍ നിരത്തിയും, സ്ഥിരമായി മകരജ്യോതി തെളിയിക്കുന്ന ആളുടെ പേരും, മേല്‍വിലാസവും നല്കിയും, ജ്യോതി തെളിയിക്കുന്ന ദിവസത്തെ ഒരുക്കങള്‍ കാണിച്ചുമുള്ള സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ചും, പ്രചരണം നടത്തിയിരുന്നത് ചിലര്‍ക്കെങിലും ഒര്‍മ്മയുണ്ടാകും. യുക്തിവാദികള്‍ ഈശ്വര വിശ്വാസത്തെ അപകടപ്പെടുത്തുന്നവരെന്ന് വിശ്വസിക്കുന്നതുകൊണ്ട് അവര്‍ ഇക്കാര്യം വിസ്വസിച്ചില്ലെന്ന് വേണം കരുതാന്‍.
എന്നാല്‍ ഇപ്പൊള്‍ വെളിപ്പെടുതിയിരിക്കുന്നത് തികഞ്ഞ ഈശ്വരവിശ്വാസിയും ഈ പരുപാടിക്ക് മുന്പ് നേത്രുത്ത്വം കൊടുത്തിരുന്ന ആളുമാണു എന്നതാണു വിഷയത്തെ പ്രസക്തമാക്കുന്നത്.ഈയിടെ കള്ളസന്യാസിമാരുടെയും, പാതിരിമാരുടെയും, മൊല്ലക്കമാരുടുടെയും ചെയ്തികള്‍ പുറത്തുവരികയും, സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തതിനിടക്കാണിത്. അതേസമയം ഐ എസ് ഐ മാര്‍ക്കുള്ള ചില സന്യാസിമാരുടെയും, സ്ഥാപനങളുടെയും, പ്രവര്‍ത്തനമണ്ടലം വികസിക്കുകയും, വിശ്വാസത്തിന്റെയും ദൈവീകതയുടെയും ആധികാരിക മേഖല മാറുകയുമാണുണ്ടായത്. ഇത്തരം ഐ എസ് ഐ മാര്‍ക്കുള്ള വ്യക്തികളും സ്ഥാപനങളും, നടത്തുന്ന പരിപാടികള്‍ ആധികാരികവും വിശ്വസനീയവുമെന്ന തോന്നല്‍ സ്രുഷ്ടിക്കുവാന്‍ ഈ വ്യാജവേട്ട സഹായിച്ചിട്ടുണ്ട്. മനുഷ്യന്റെ ദൌര്‍ബല്യങളെയും അജ്നതയേയും ഉപയോഗിച്ചുകൊണ്ട് വ്യക്തിയുടെ സന്പത്തും അധ്വാനവും കൈക്കലാക്കുന്നതിനെ കൊള്ളയെന്ന് പറയാമെങ്കില്‍ ശബരിമലയിലും, ധ്യാനകേന്ദ്രങളിലും, പെരുന്പടപ്പ് പള്ളി പോലുള്ള മുസ്ലീം ദേവാലയങളിലും നടക്കുന്നത് ഈ കൊള്ള തന്നെയാണ്. മകരജ്യോതി ഈശ്വരചൈതിയാനെന്നും, നെറ്റിപിടിചും,, പച്ചവെള്ളം ഊതികൊടുത്തും രോഗങള്‍ മാറുമെന്നും വിശ്വസിപ്പിക്കുന്നവര്‍ അവരുടെ തന്നെ സാന്പ്ത്തിക സ്രോതസ്സിനെയാണു വികസിപ്പിക്കുന്നത്. അങേയറ്റം ദുസ്സഹമായികൊന്ടിരിക്കുന്ന ഭൌതിക ജീവിതയാഥാര്‍ത്ത്യങളെ നേരിടുന്നതിനു പകരം അയഥാര്‍തമായ വിശ്വാസതിണ്ടെ കെണിയില്‍ കുരുക്കിയിടുകയാണ്`. ചൂഷകവിഭാഗത്തേയും, സന്പത്ത് വ്യവസ്ഥയേയും അതിന്റെ അനിവാര്യമായ തകര്‍ചയില്‍ നിന്ന് രക്ഷിചെടുക്കുകയും ആ കൊള്ളമുതലിന്റെ പങ്കുപറ്റുകയുമാണു ഇത്തരം സ്ഥാപനങളും പുരോഹിതന്മാരും ഇവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങളും ചെയ്യുന്നത്.

Friday, May 16, 2008
ഭരണകൂടവും ജനവിരുദ്ധനയങ്ങളും
ഭരണക്കൂടതിന്റെ ജനവിരുദ്ധ്നയങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങളെ മത തീവ്രവാദമായും, മാവോയിസമായും ആരോപിചുകൊണ്ട് ഭരണക്കൂടം അതിന്റെ ജനവിരുദ്ധ്ത മറചുവെക്കുകയും, അടിചമര്‍ത്തല്‍ തീവ്രമാക്കുകയുമാണ്. പുരോഗമനശക്തികളേയും മതന്യൂനപക്ഷങളേയും ലക്ഷ്യമിടുന്ന ഭരണക്കൂടത്തെ തിരിചറിയുകയും പ്രതിരോധിക്കുകയും ചെയ്യെന്ടതുന്ട്.ഇതിനുള്ളാ ശ്രമമെന്നനിലയില്‍ സംസ്ഥാനത്തെ ചില പൌരവകാശ സംഘടനകള്‍ മുന്നിട്ടിറങുകയും, ഒരു കാന്‌പയിന്‍ കമ്മറ്റി രൂപപെടുതുകയും ചെയ്തിട്ടൂണ്ട്.എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അവകാശ- അധികാരത്തെ നിലനിര്‍ത്തുന്നതിന് മുന്നിട്ടിറങുന്ന ഇത്തരം മുന്നണികളില്‍ , നിലനില്ക്കുന്ന നിയമങളെ ഇടക്കെങ്കിലും നിഷേധിക്കുന്ന മാവോയിസ്റ്റ് സംഘടനകലുടെയും, മതവര്‍ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പ്രതിരോധ്ത്തിന്ടെ വിശാലതലങളിലെ താല്പര്യങളെ പരിമിതപെടുത്തുകയും, പ്രതിരോധ്ത്തിന്ടെ ഫലപ്രാപ്തിയെ അനിവാര്യമായ നിസംഗതകളിലേയ്‌ക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്.അതുക്കൊന്ടുത്തന്നെ ഭരണക്കൂടതിന്റെ പൌരവകാശ ലംഘനതിനെതിരേയുള്ള മുന്നണിയെ എങിനെ രൂപപെടുതുമെന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്.ജനാധിപത്യ അവകാശങള്‍സമ്രക്ഷിക്കാനുള്ള മുന്നണിയില്‍ ആത്ത്യന്തികമയി ജനാധിപത്ത്യവിരുദ്ധതയുടെ ഉള്ളടക്കമുള്ള വര്‍്‌ഗ്ഗീയ സംഘടനകളുടെയും, സാന്നിദ്ധ്യം പൌരവകാശ സംഘടനയുടെ ഗുണകരമായ മുന്നേറ്റങളെ നെഗറ്റീവായി ബാധിക്കുമെന്ന്‌തന്നെയാന് ഈയുള്ളവന്ടെ അഭിപ്രയം.എന്‍ഡിഎഫ് , ജമാത്ത്‌ഇസ്ലാമി, സംഘ്പരിവര്‍ പോലുള്ള സംഘടനകളും, ക്രിസ്‌ത്യന്‍ പാതിരിമാര്‍ അവരുടെ മൂലധന സംരക്ഷണത്തിനു വേണ്‌ടി ഇടക്കിടെ ഉയര്ത്തികൊണ്ടുവരുന്ന തീവ്ര ക്രിസ്ത്യനിറ്റിയും സാമൂഹ്യ മണ്ടലത്തില്‍ ഈ ദൌത്യത്തെയാണ് പ്രയോഗിക്കുന്നത്.ഇത്തരം ശക്തികള്‍ ആത്മീയതയും വര്‍ഗ്ഗീയതയും ഒന്നാണെന്ന്‌വ്യാഖ്യാനിക്കുന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്.യഥാര്‍ത്ഥ്തില്‍ ഈശ്വര വിശ്വാസം വ്യക്‌തിയുടെ ആത്മനിഷ്ട വ്യവഹാരതിലൂടെ സന്‌ചരിക്കുന്നതും, വര്‍ഗ്ഗീയത സാമൂഹ്യ മായ അധികാര പ്രയോഗത്തിന്ടെ സാധ്യതയിലേക്ക് നയിക്കുന്നതുമാണ്. ചുരുക്കത്തില്‍ വര്‍ഗ്ഗീയത അധികാരത്തിലേക്കും, അധികാരം വര്‍ഗാധിഷ്‌ടിതമയ ബലപ്രയോഗത്തിലേക്കും നയിക്കുന്ന ഒന്നാണ്. അതായത് വര്‍ഗ്ഗീയതയുടെ പരിസരത്ത് വൈരുധ്‌യം വിവിധ സാമൂഹ്യവിഭാഗങള്‍ തമ്മിലാകുന്പൊള്‍, അധികാരപ്രയോഗതിന്ടെ പരിസരത്ത് വൈരുധ്‌യം അധ്വാനവും മൂലധനവുമായി മാറുന്നുണ്ട്
Subscribe to:
Posts (Atom)