Sunday, July 16, 2023

ചില കച്ചവടങ്ങൾ അങ്ങനെയാണ്

 ചില കച്ചവടങ്ങ.ൾ അങ്ങനെയാണ് വിറ്റു പോയാലും പോയില്ലെങ്കിലും ലാഭം. ചിലത് വിറ്റു പോയില്ലെങ്കിലാണ് കൂടുതൽ ലാഭം. അത് കച്ചവടങ്ങളെ പൊലിപ്പിച്ചു കൊണ്ടേയിരിക്കും. ആവശ്യക്കാരെ ആകർഷിക്കുന്നതിന് ഇത് മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കും. അങ്ങനെ ഒന്നാണ് സംഘപരിവാറിന്റെ ഏകീകൃത സിവിൽ കോഡ്. നടപ്പിലാക്കണമെന്നു ഒരു നിർബന്ധവും ബിജെപി ക്കില്ല. നടപ്പാതിരിക്കുകയാണ് കൂടുതൽ ലാഭകരം. മുസ്ലിം ജനവിഭാഗത്തിന്റെ ഉള്ളിലുള്ള ജനാധിപത്യവിരുദ്ധമായ പ്രവണതകളെ ചൂണ്ടി കാണിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും അതിലൂടെ തങ്ങളുടെ ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രത്തെ വെള്ള പൂശുകയും ചെയ്യാം എന്നതാണ് അവർ ലക്ഷ്യം വെക്കുന്നത്. പക്ഷേ അതിനെ എതിർക്കുന്ന ഒട്ടുമിക്ക വിഭാഗങ്ങൾക്കും അതു മനസ്സിലായിട്ടില്ല. ഫലത്തിൽ ബിജെപി യുടെ കച്ചവടത്തെ കൊഴുപ്പിക്കുന്ന രീതിയിൽ അവർ വിരിച്ച പരവതാനിയിലൂടെ നടന്നു നീങ്ങുകയും ആണ്. ഒരുപക്ഷെ മുസ്ലിം ജനസാമാന്യത്തിന്റെ ആന്തരിക വളർച്ചക്ക് തന്നെ സഹായകരമാകുന്ന വ്യക്തിനിയമത്തിന്റെ പരിഷ്കാരണ സാധ്യതയുടെ കടക്കൽ കത്തിവെക്കുകയാണിവർ ചെയ്യുന്നത്.

ഇന്ത്യയിലെ മിക്ക മതങ്ങളിലും ചില ഗോത്ര സമൂഹങ്ങളിലും നിലനിൽക്കുന്ന വ്യക്തി നിയമങ്ങൾ തികച്ചും സ്ത്രീവിരുദ്ധമാണ്. വിവാഹം, വിവാഹമോചനം, പാരമ്പര്യ അവകാശം എന്നിവ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതും അവരുടെ സ്വയം നിർണയാവകാശത്തെ നിഷേധിക്കുന്നതും ആണ്. ഹിന്ദു വിഭാഗത്തിലെ നിയമങ്ങളുംസ്ത്രീവിരുദ്ധമായിരുന്നു.പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനെ,രക്ഷതി സ്ഥാവരെ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യ മാർഹത്തി എന്ന മനു വചനം തന്നെയാണ് അവരെ നയിച്ചത്. സ്വത്താവകാശം ഇല്ല എന്ന് മാത്രമല്ല മരണപ്പെടുന്ന ഭർത്താവിന്റെ സ്വർഗ്ഗരോഹണത്തിന് വേണ്ടി എല്ലാം ത്യജിച്ചുകൊണ്ട് ജീവിക്കേണ്ടവളും പലപ്പോഴും സതി അനുഷ്ഠിക്കേണ്ടവളും ആയിരുന്നു സ്ത്രീ.(ദീപ മേതയുടെ വാട്ടർ എന്ന ഫിലിം കണ്ടിട്ടുള്ളവർ അതിലെ രംഗങ്ങൾ ഓർക്കുന്നുണ്ടാകും ) ബാല്യവിവാഹവും വിവാഹജീവിതവും വൈധവ്യാവുമെല്ലാം സ്ത്രീയുടെ ജീവിതത്തെ അത്രമാത്രം നരകത്തുല്യമാകുന്നതിന് സാമൂഹിക അംഗീകാരം നൽകുന്നതാണ് മനുസ്മൃതി പോലുളള കൃതികളും പുരണങ്ങളും മറ്റും. മറ്റൊരാർത്ഥത്തിൽ പറയുകയാണെങ്കിൽ അത്തരം ജീവിതത്തെ സാമൂഹ്യ നിയമങ്ങളായി വ്യാഖ്യാനിക്കുകയാണ് ഇത്തരം ഗ്രന്ഥങ്ങൾ ചെയ്തത്. ഇത്തരം മതപരമായ വിശ്വാസമാണ് വ്യക്തിനിയമങ്ങളായി മാറിയത്. ജാതിപരമായും ലിംഗപരമായും സ്ഥാപികപ്പെട്ട ഈ വിവേചനങ്ങളെയാണ് തൊള്ളായിരത്തി അമ്പതുകളിൽ അംബേദ്കറും നെഹ്‌റുവുമൊക്കെ മാറ്റിമറിക്കാൻ ശ്രമിച്ചത്. സ്ത്രീകൾക്ക്‌ തുല്ല്യ അവകാശം മുന്നോട്ടുവച്ചുകൊണ്ട് അവർ വെച്ച. ഹിന്ദു കോഡ് ബിൽ ആക്കാലത്തെ സവർണ പുരുഷ സമൂഹത്തെ അസ്വസ്ഥത പെടുത്തി. സ്ത്രീയുടെ തുല്യവകാശം കുടുംബമെന്ന സ്ഥാപനത്തെ തകർക്കുമെന്നും രാജ്യത്ത് അരാജകത്വം നടമാടുമെന്നും അവർ വാദിച്ചു. കോൺഗ്രസിനുള്ളിലെ ഹിന്ദുത്വ വാദികൾ നിയമത്തിനെതിര് നിന്നു. രാജ്യമെന്പാടും വലിയ പ്രക്ഷോഭങ്ങൾ നടത്തി. സമയമെടുത്താനെങ്കിലും ഘട്ടംഘട്ടമായി നെഹ്‌റു സർക്കാർ ഹിന്ദു കോഡ് പാസാക്കിയെടുത്തു. ഹിന്ദു സ്ത്രീകൾക്ക് വിധവ വിവാഹവും പാരമ്പര്യാവകാശവും നിയമപ്രകാരം അനുവദിക്കപ്പെട്ടു. എങ്കിലും ഇന്നും ഹിന്ദുസമൂഹത്തിനുള്ളിൽ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം പ്രായോഗിഗമായി നടപ്പിലാകുന്നില്ലെന്ന് കാണാം. വിവാഹം കഴിഞ്ഞുപോകുന്ന സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നത്തോടെ ജനിച്ചുവളർന്ന വീട്ടിലെ അവകാശങ്ങൾ ഇല്ലാതാകുകയും ഭർതൃവീട്ടിലെ അംഗമായിത്തീരുകയും ചെയ്യും. മിക്കപ്പോഴും സ്ത്രീക്ക് വിവാഹവേളയിൽ നൽകുന്ന സ്ത്രീധനം (ഇപ്പോഴത്തെ പ്രയോഗം സമ്മാനമെന്നാണ് )പോലും സ്ത്രീക്ക് വിവേചനധിക്കാരത്തോടെ കൈകാര്യം ചെയ്യാനാവില്ലെന്ന് സാമൂഹ്യജീവിതം നിരീക്ഷിക്കുന്ന ഏതൊരാൾക്കുന്ന മനസിലാകും. പക്ഷെ ആവശ്യമുള്ളവർക്ക് ഉന്നയിക്കാനും കോടതിയെ സമീപിക്കാനും ഉള്ള സാധ്യതെയാണ് നിയമത്തിലൂടെ ലഭിക്കുന്നത്.
മുസ്ലിം വിഭാഗത്തിനുള്ളിലെ വ്യക്തി നിയമങ്ങൾ മിക്കവാറും സ്ത്രീവിരുദ്ധമാകുമ്പോൾ കോടതിയെ സമീപിക്കുവാനോ തങ്ങൾക്ക് അനുകൂലമായി നേടിയെടുന്നതിനോ ആശക്തമാക്കുന്നത് മുസ്‌ലിം വ്യക്തിനിയമമാണ്.
ഒരു വലിയ സമൂഹത്തിന്റെ നേർ പകുതിവരുന്ന വിഭാഗത്തിന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് പുരുഷൻ കൈയടക്കി വെച്ചിരിക്കുന്ന സ്വത്തും മറ്റു അവകാശങ്ങളും ഈ വിഭാഗത്തിന്റെ ചലനത്തെയാണ് പരിമിതപ്പെടുത്തുന്നത്.
വിദ്യാഭ്യാസത്തിലും തൊഴിലിലും അവർ കൈവരിക്കുന്ന മുന്നേറ്റം അവരെ വലിയതോതിൽ മുന്നോട്ട് നയിക്കുന്നുണ്ട്.
തുല്യമായ സ്വത്തവകാശവും വിവാഹ -വിവാഹ മോചന നിയമങ്ങളും വരുന്നത്തോടെ ആ സമൂഹത്തിന്റെ വികാസത്തെ അതു സഹായിക്കുക തന്നെ ചെയ്യും. തുല്യമായ സ്വത്തവകാശം അവരുടെ ജീവിതത്തെ മാറ്റിമറിക്കും. സ്വത്ത് സമ്പാധനത്തെ വളർത്തും. തൊഴിലുകളിൽ ഏർപ്പെടാനും സാമ്പാദിക്കുവാനും കുടുംബങ്ങളിൽ കർത്തൃത്വം നേടുന്നതിനും അവരെ പ്രാപ്തരാക്കും.
ഇതിനെന്തിന് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നുന്നുവെന്ന് സംശയിക്കുന്നവരാണ് ഏറെയും. തീർച്ചയായും ആ ആശങ്കക്ക് അടിസ്ഥാനവുമുണ്ട്.
എന്നാൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനു ഈ വിഭാഗക്കാർക്ക് ഒരു താൽപ്പര്യവുമില്ല. പക്ഷെ ഈ വിഷയം അവതരിപ്പിക്കുമ്പോൾ മുസ്ലിം പൗരോഹത്യം ഉയർത്തിവിടുന്ന എതിർപ്പുകളെ വർഗീയ കേന്ത്രീകരണത്തിന് ഉപയോഗിക്കാം എന്ന തന്ത്രമാണ് അവരെ നയിക്കുന്നത്. ദൗർഭാഗ്യവശാൽ അവർ വിരിച്ച പരവതാനിയിലൂടെയാണ് മിക്ക മുസ്ലിം വിഭാഗങ്ങളും ഇടതുപക്ഷവും നീങ്ങുന്നത്. സംഘപരിവാറിനെ സംബന്ധിച്ച് നടന്നാലും നടന്നില്ലെങ്കിലും ലാഭം തന്നെയാണ്.
പക്ഷെ ഹിന്ദു ഇതര സമുദായങ്ങളിലെ സ്ത്രീകൾക്കുള്ള അവസരമാണ് ഇതിലൂടെ നഷ്ടപെടുന്നത്.
തീർച്ചയായും ഒരു കരട് പോലും ആകാത്ത ഒന്നിനെക്കുറിച്ചുള്ള ചർച്ച സ്ത്രീ സമൂഹത്തിനെതിരെ ഉപയോഗിക്കുന്നതിൽ മത നേതൃത്വവും രാഷ്ട്രീയ പാർട്ടികളും ഒന്നിക്കുന്നത് കാണുമ്പോൾ അതിൽ ആശങ്കയുണ്ട്. സ്ത്രീ വിരുദ്ധത മതങ്ങളിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടിക്കളിലുമുണ്ട്. സ്ത്രീകളെ സംരക്ഷിക്കുന്ന പുരുഷ കവചങ്ങളെ തകർത്തുകൊണ്ട് സ്വന്തം കർത്തൃത്വം ഉറപ്പിക്കാൻ അവർക്ക് കഴിയട്ടെ.
ഏകീകൃത സിവിൽ കോഡിന്റെ കരട് വരുമ്പോൾ ജനാധിപത്യമൂല്യങ്ങൾ വെച്ച് ചർച്ച നടക്കട്ടെ. അതിൽ സ്ത്രീകളുടെ താല്പര്യങ്ങളെ സംരക്ഷിക്കാൻ ഒത്തുചേരട്ടെ...

Monday, August 1, 2022

 ഇതുപോലൊരു

രാത്രിയിലാണ്

പിറന്നു വീണത്


അനേകരുടെ

നിലവിളികളിൽപ്പെട്ട്

ചാപ്പിള്ളയായി പോയതാണ്

സ്വാതന്ത്ര്യം

 മഴ മേഘത്തോട്

ചോദിച്ചു

മരിച്ചവർക്കവിടെ

സുഖം തന്നെയല്ലേ.


മേഘം ചിരിച്ചു


സ്വപ്നങ്ങളുടെ മൂർച്ചയിൽ തട്ടി

പനികിടക്കയിൽ

മണ്ണ്

എങ്ങലടിച്ചു

കരഞ്ഞു

 കാക്ക 


ഇന്നലത്തെ പ്രാതൽ

പുട്ടും കടലയും.

കേശവേട്ടന്റെയും

ലക്ഷ്മിയേടത്തിയുടെയും

ചായക്കടയിൽ നിന്ന്.


ദാലിയുടെ മീശയിൽ കേശവേട്ടനും

രവിവർമയുടെ ദമയന്തിയിൽ

ലക്ഷ്മിയേടത്തിയും

തിളങ്ങി നിന്നു.

കൂടെ നരച്ച ഡസ്കിൽ

സിൽക്ക് സ്മിതയും ഷീലയും

ജയഭാരതിയും. നസീറും.


മീതെ

മഞ്ഞുകൊണ്ട മനോരമയും

മാതൃഭൂമിയും ദേശാഭിമാനിയും

തണുത്തുകിടന്നു.


വാർത്തകളിൽ

ഗോദ്രയും മുസാഫർ നഗറും

സഹാരൻപൂരും ഔറംഗാബാദും

തിളച്ചു പൊന്തി.


എന്നാലും,

സ്വർണം പൂശിയ

പഴകുലകളെല്ലാം

അവരുടെ സ്വപ്നം പോലെ

തിളങ്ങി നിന്നു.


ചിരിയും പ്രണയവും

കൊണ്ടത്രേ, അവർ

തണുത്തുറഞ്ഞ

സമോവർ ചൂടാക്കിയത്.


എത്രയോ നുണകളെ

കീറി നോക്കിയാണ്

സാമ്പാറിൽ ഉള്ളി ചേർത്തത്.


എന്നും

കടല

തെറിപോലെ കുന്തിച്ചു നിന്നു.

കരുണാകാരനെ പോലെ,

ജയറാം പടിക്കലിനെ പോലെ.

പിന്നീട് വന്ന മറ്റു പലരെയും പോലെ 


ജപ്തിയാൽ മുറിഞ്ഞു മുറിഞ്ഞു 

ഒരു നുള്ള് വിഷം രുചിച്ചാണത്രേ

അവരുടെ കൺമഷി

ഇന്നലെ മാഞ്ഞു പോയത്.


വേണ്ട

ഇന്ന് ചിക്കനും പൊറാട്ടയുമാകാം

സ്വപ്നങ്ങളെ ഉടച്ചു ചേർക്കാതെ

കഴിക്കുകയുമാകാം.


ബലിച്ചോറ് കൊള്ളാൻ

നാളെയോ മറ്റന്നാളോ പോകാം

മരിക്കുമെന്നുറപ്പുള്ള

ജീവിതങ്ങൾക്ക്

വായ്കരിയിടാൻ.

മാർക്കെസിന്റെ

ഏകാന്തതയുടെ

നൂറു വർഷങ്ങൾക്കിടയിലാണ്

ഞാനവരെ ആദ്യം കാണുന്നത്.


അന്ൻഫ്രാങ്കിന്റെ

ചൂണ്ടുവിരലിനിടയിലൂടെ

ഹിറ്റ്ലർക്കും ഗീബൽസിനുമിടയിലൂടെ

അത് തെന്നി നീങ്ങി.


ആദ്യമൊക്കെ

ആമുഖങ്ങളിൽ

അലഞ്ഞു തിരിയുന്ന ഒന്ന്,

പിന്നെ വായിക്കുമ്പോൾ

കളഞ്ഞു പോയ മൊഴികളിൽ

പറ്റിപ്പിടിച്ചു

രണ്ടോ മൂന്നോ എണ്ണം.


ഇപ്പോഴാകട്ടെ

അഴുകിയ

പോത്തിറച്ചിയിൽ നിന്ന്

വഴുതിയിറങ്ങുന്ന

പുഴുക്കളെ പോലെ

ആർത്തലക്കുകയാണവ.


ഇത്രയേറെ എവിടെ നിന്നാണിവ

ഇറങ്ങി വന്നത്.


പുസ്തകങ്ങളിൽ

സ്വീകരണ മുറിയിൽ

അടുക്കളയിൽ

ദൈവത്തറയിൽ

ഇവ മുമ്പേ കൂട് കൂട്ടിയിരിക്കണം.


ഒരൊറ്റ രാത്രികൊണ്ടാണ്

എന്റെ സത്യാന്വേഷണങ്ങൾ

മുഴുവൻ തിന്ന് തീർത്തത്.


ഗാന്ധിയുടെ നേർത്ത ചിരി മാത്രം

ബാക്കിവെച്ച്

അഹിംസയുടെ

ശീതളിമക്കിടയിൽ

അവർ ഗന്ധകത്തിന്റെ

ഭൂപടം തീർത്തു.


ഒന്നു കഴിഞ്ഞ് മറ്റൊന്നിലേക്കായി

അവ മാർച്ച് ചെയ്തു.

കൽബുർഗി

ദാബോൾക്കർ

ഗോവിന്ദ് പാൻസാരെ

ഗൗരി ലങ്കേഷ്

എത്രയോ മലനിരകളെ

അവർ താഴ്‌വാരമാക്കി.


എത്ര കണിശതയോടെ

എത്ര ഭ്രാന്തമായി

ജനന മരണങ്ങളിൽ

പേ പിടിച്ച്


പുസ്തകമെല്ലാം

മഞ്ഞുപോകയാണ്

കബോർഡ് നിറയെ

ചിതലുറുമ്പുകൾ.

ഒരു യുദ്ധം മുറുകിയ പോലെ

തകർന്ന കെട്ടിടങ്ങൾ

മോസ്കുകൾ

തീ തിന്ന കുടിലുകൾ

കരഞ്ഞാർക്കുന്ന കുഞ്ഞുങ്ങൾ


സൂക്ഷിക്കുക ഇപ്പഴും

ചിതലുറുമ്പുകൾ

മാർച്ച് ചെയ്യുകയാണ്

ചെരിഞ്ഞ മസ്‌തിഷ്കങ്ങളിലേക്ക്.


കുറച്ചു മസ്‌തിഷ്കളെങ്കിലും

രഹസ്യമായി

സ്റ്റഫു ചെയ്ത് അടുപ്പുകളിൽ

നമുക്ക് സൂക്ഷിക്കണം 


വിപ്ലവ കാലത്തെ

അത്താഴത്തിനു

വിരുന്നൊരുക്കാൻ

Wednesday, May 5, 2021

അംബേദ്‌കർ മാർക്സിനെ നോക്കികണ്ടതെങ്ങനെ കെ. എം. സലിംകുമാർ

അംബേദ്കർ മാർക്സിനെ നോക്കിക്കണ്ടതെങ്ങനെ



കെ.എം. സലിംകുമാർ

അംബേദ്കറൈറ്റുകളെന്ന് അവകാശപ്പെടുന്ന ചിലർ പ്രചരിപ്പിക്കുന്നതുപോലെ അംബേദ്കർ മാർക്സിൻെറയോ മാർക്സിസത്തിന്റെയോ എതിർപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കപ്പെട്ട ഒരാളാ യിരുന്നില്ല. സമൂഹത്തിന്റെ അടിസ്ഥാനബന്ധ ങ്ങൾ അടക്കം പല കാര്യങ്ങളിലും മാർക്സും അംബേദ്കറും ഏകാഭിപ്രായക്കാരായിരുന്നു വെങ്കിലും വർഗപരികല്പനയുടെ വ്യാഖ്യാനത്തിൽ അവർ ഭിന്നാഭിപ്രായക്കാരായിരുന്നു.' -അംബേദ് കർ, മാർക്സിനെ വിമർശനാത്മകമായി വിലയി രുത്തിയതെങ്ങനെ എന്നന്വേഷിക്കുകയാണ് ദളിത് ചിന്തകനായ കെ.എം. സലീംകുമാർ.

മാർക്സിസം കാലഹരണപ്പെട്ടുവെന്നും കമ്യുണിസ്റ്റുകൾ താങ്ങൾക്കെതിരാണെന്നുമുള്ള ചിന്ത കേരളത്തിലെ ദളിതർക്കിടയിൽ പ്രബലമായിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസ ത്തോടുള്ള എതിർപ്പുമൂലം ഹിന്ദുത്വരാഷ്ട്രീയത്തിൽ എത്തിച്ചേരുന്നവരെയും ഹിന്ദുത്വരാഷ്ട്രീയത്തോടും കമ്യൂണിസത്തോടുമുള്ള എതിർപ്പുമൂലം ഇസ്ലാമിക രാഷ്ട്രീയത്തിൽ എത്തിച്ചേരുന്നവരെയുമെല്ലാം ഇന്ന് കേരളത്തിലെ ദളിതർക്കിടയിൽ കാണാം. ശ്രദ്ധേയ മൊയൊരു കാര്യം അംബേദ്കറൈറ്റുകളായി അറിയ പ്പെടുന്നവരാണ് ഇസ്ലാമിക രാഷ്ട്രീയത്തിൽ എത്തിച്ചേരുന്നത് എന്നതാണ് ഈ സാഹചര്യത്തിൽ എങ്ങനെയാണ് മാർക്സിനെയും മാർക്സിസത്തെയും നോക്കിക്കാണാൻ ശ്രമിച്ചത് എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
മനുഷ്യ ചിന്തയെയും കാഴ്ചപ്പാടുകളെയും ജീവിതത്തെയുമെല്ലാം മാറ്റി മറിച്ച യൂറോപ്യൻ ജ്ഞാനോ ദയത്തിന്റെ വസന്തകാലം ആസ്വദിച്ചുകൊണ്ട് ലോകത്തെ പുനർനിർമിക്കാനുള്ള പുതിയ ഉൾക്കാഴ് ചകളുമായിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ത്തിൽ കാൾ മാർക്സ് കടന്നുവന്നത്. ലോകത്തെമ്പാടുമുള്ള ചൂഷിതരും മർദിതരുമായ മനുഷ്യരുടെ പക്ഷത്താണ് മാർക്സ് സ്വയം അടയാളപ്പെടുത്തിയ ത്. മാറ്റമായിരുന്നു മാർക്സിന്റെ ചിന്തയുടെ മൗലി കത. ചരിത്രത്തെ വർഗസമരമായി നോക്കിക്കണ്ടു. വർഗരഹിത സമൂഹമെന്ന മഹാസ്വപ്നം ലോകത്തി ൻ മുന്നിൽ വെച്ചു. മാർക്സിന്റെ സങ്കല്പങ്ങളും കാഴ്ചപ്പാടുകളും ലോകത്തെ ചലിപ്പിക്കുന്ന ഭൗതി കശക്തിയായി മാറുന്നതാണ് റഷ്യൻ വിപ്ലവത്തിലും യൂറോപ്പ്-ചൈനീസ് വിപ്ലവത്തിലും ഏഷ്യ-ക്യൂബൻ വിപ്ലവത്തിലും ലാറ്റിൻ അമേരിക്കയിലും എല്ലാം കണ്ടത്. കമ്യൂണിസ്റ്റ് ഭീകരൻ' എന്ന് മുദ്രകുത്തപ്പെട്ട നെൽസൺ മൻഡേലയെ നാം കാണുന്നത് വർഗ സമരത്തിന്റെ മുഖത്തല്ല, വംശീയമേധാവിത്വത്തി നെതിരായ കറുത്തവരുടെ പോരാട്ടമുഖത്താണ്. മൻഡേലയ്ക്ക് കമ്യൂണിസം അന്യമായിരുന്നതുകൊണ്ട ല്ല, അതായിരുന്നു ആഫ്രിക്കൻ യാഥാർഥ്യം. വർഗസ മരമുഖത്ത് മാത്രമല്ല, ഇന്ത്യയിലെ ജാതിവിരുദ്ധസമര
മുഖത്തും അംബേദ്കറിലൂടെ മാർക്സിനെ കാണാം. മൗലികമായും വ്യത്യസ്തമായ രണ്ട് സാമൂഹിക നിർ മിതികളിൽ നിന്നും ചരിത്ര സന്ദർഭങ്ങളിൽനിന്നും കടന്നുവന്നവരായിരുന്നു മാർക്സും അംബേദ്കറും മാർക്സ് വർഗനിർമിതമായ യൂറോപ്യൻ സമുഹ ത്തിൽനിന്ന് കടന്നുവന്നപ്പോൾ അംബേദ്കർ
ജാതിനിർമിതമായ ഇന്ത്യൻ സമൂഹത്തിൽനിന്ന് കടന്നുവന്നയാൾ. മാർക്സിന്റെയും മാർക്സിസ ത്തിന്റെയും വക്താക്കളായി കടന്നുവന്ന ഇന്ത്യൻ കമ്യൂണിസ്റ്റുകാർ, പ്രത്യേകിച്ചും അതിന്റെ നേതൃത്വം ജാതിനിർമിതമായ ഇന്ത്യൻ സമൂഹത്തിന്റെ മുകൾ തട്ടുകളിലുള്ളവരായിരുന്നു. അംബേദ്കറാകട്ടെ. ജാതിഘടനയുടെ അടിത്തട്ടിൽ നിന്നുയർന്നുവന്ന ഉദ്ബുദ്ധനായൊരു അയിത്തജാതിക്കാരനും. ജന്മം കൊണ്ടുതന്നെ ബഹിഷ്കൃതനായൊരു മനുഷ്യൻ. യൂറോപ്യൻ ആധുനികതയുടെ വക്താവെന്ന് തുറന്ന് പ്രഖ്യാപിച്ചൊരു സാമൂഹികചിന്തകനായിരുന്നു
അംബേദ്കർ. പാശ്ചാത്യ വൈജ്ഞാനികലോകം വികസിപ്പിച്ചെടുത്ത സ്വതന്ത്രചിന്തയും ശാസ്ത്രാഭി മുഖ്യവും സാമൂഹിക വിശകലന സമ്പ്രദായവുമെല്ലാം സ്വായത്തമാക്കിയവരിലൊരാൾ. ജാതിനിർമിതമായ ഇന്ത്യൻ സമൂഹത്തെ വിശകലനം ചെയ്യുന്നതിനും
സാമൂഹിക ബന്ധങ്ങൾ പുനരാവിഷ്ക്കരിക്കുന്നതിനും ഇന്ത്യയെ ജനാധിപത്യവത്കരിക്കുന്നതിനും തൻറ തായ വഴികൾ തുറന്നയാൾ. കൊളോണിയലിസ ത്തെ പ്രതിസ്ഥാപിച്ചുകൊണ്ട് വളർന്നുവന്ന ഇന്ത്യൻ ദേശീയതയിലും ദേശരാഷ്ട്ര നിർമിതിയിലും അംബേ ദ്കർ ഇടപെട്ടത് താൻ ഉൾക്കൊള്ളുന്ന ബഹിഷ്കൃത ജനതയുടെ സ്വാതന്ത്ര്യവും തുല്യതയും അന്തസ്സും ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു. അതിനായി അംബേദ്കർ മുന്നോട്ടുവെച്ച മൗലികമായ കാഴ്ചപ്പാടായിരുന്നു. ദേശരാഷ്ട്രത്തിലെ അയിത്തജാതിക്കാരു ടെ ആനുപാതിക പ്രാതിനിധ്യം. ഈ കാഴ്ചപ്പാടിൻറ പ്രായോഗികാവിഷ്ക്കാരത്തിനായി നടത്തിയ കഠിനമായ പ്രവർത്തനങ്ങളായിരുന്നു അംബേദ്കറിൻറ രാഷ്ട്രീയ ജീവിതം. ഈ കാഴ്ചപ്പാടിന്റെ സാധൂകര ണത്തിനായി അംബേദ്കർ ആശ്രയിച്ചവരിൽ ഒരാൾ
കാൾ മാർക്സാണ്.
തന്റെ രാഷ്ട്രീയ കാഴ്ചപാടിന്റെ ആവിഷ്കാരവുമായി ബന്ധ പെട്ട് ജാതി നിർമൂലനം എന്ന വ്യാഖ്യാതമായ കൃതിയിൽ അംബേദ്കർ ആദ്യം പരാമർശിക്കുന്ന പേര് മാർക്സിന്റെ സുഹൃത്തും സഹപ്രവർത്തകനും നിയമജ്ഞനും ഭാഷാശാസ്ത്ര നും സാമൂഹികപ്രക്ഷോഭകാരിയുമായ ഫെർ ഡിനാൻഡ് ലാസല്ലെയുടെതാണ്. ഭരണഘടനയുടെ വക്താക്കൾ സാമൂഹികശക്തികളെ നിർബന്ധമായും കണക്കിലെടുക്കണമെന്ന ലാസല്ലെയുടെ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അംബേദ്കർ ഭരണാ ധികാരത്തിലെ ദളിതരുടെ പ്രാതിനിധ്യത്തിനുവേണ്ടി വാദിച്ചത്. ഒരു പ്രഷ്യൻ സദസ്സിനെ അഭിമുഖീകരി ച്ചുകൊണ്ട് ലാസല്ലെ 1863-ൽ പറഞ്ഞ കാര്യങ്ങൾ അംബേദ്കർ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ഭരണഘടനാപരമായ പ്രശ്നങ്ങൾ ആദ്യഘട്ടത്തിൽ അവകാശങ്ങളുടെ പ്രശ്നമല്ല. സാമൂഹികശക്തികളുടെ പ്രശ്നമാണ്. ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്ക് ആ രാജ്യത്ത് നിലനില്ക്കുന്ന സാമൂഹികശക്തികളുടെ യഥാർഥ സാഹ ചര്യത്തിൽ മാത്രമേ പ്രസക്തിയുള്ളൂ. അതിനാൽ രാഷ്ട്രീയ ഭരണഘടനയ്ക്ക് മൂല്യവും സ്ഥിരതയുമുള്ളത് അവ സമൂഹത്തിൽ നിലനില്ക്കുന്ന ശക്തികളുടെ സാഹചര്യത്തെ കൃത്യമായി പ്രകടിപ്പിക്കുമ്പോൾ മാത്രമാണ്. പിന്നീടദ്ദേഹം കമ്യൂണൽ അവാർഡിൻറ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് രാഷ്ട്രീ യ ഭരണഘടന സാമൂഹികഘടനയെ പരിഗ ണിക്കണമെന്നതാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കുകയും സാമൂഹികനീതിയുടെ പ്രയോഗ മായി അതിനെ വ്യാഖ്യാനിക്കുകയും ചെയ്തു.
ജാതിനിർമിതമായ ഇന്ത്യൻ സമൂഹത്തിൻറ സൂക്ഷ്മപരിശോധനയിലൂടെ അംബേദ്കർ പരമ്പരാഗത ഇന്ത്യൻ ഭരണവർഗത്തിന്റെ സ്വഭാവത്തെയും സ്വാധീനത്തെയും വിലയിരുത്തുന്നത് ഇസ്ലാംമതം ഇല്ലാതാക്കാൻ സുൽത്താന് കഴിയാത്തതുപോലെ യും ക്രിസ്തുമതം ഇല്ലാതാക്കാൻ പോപ്പിന് കഴിയാ അതുപോലെയും ബ്രാഹ്മണമതം ഇല്ലാതാക്കാൻ ഇന്ത്യൻ ഭരണവർഗത്തിന് കഴിയില്ലെന്നും ഭരണവർഗം ഈ നിലയിൽ തുടരുന്നിടത്തോളം കാലം ഇന്ത്യ സ്വാതന്ത്ര്യം നേടിയാലും ബ്രാഹ്മണർക്കും സഖ്യശ ക്തികൾക്കും അധികാരവും ശൂദ്രർക്കും അയിത്തജാ തിക്കാർക്കും മർദനവും തരംതാഴ്ത്തലും ഭരണകൂട ത്തിന്റെ പവിത്രധർമമാണെന്ന് അംഗീകരിക്കുന്ന ബ്രാഹ്മണമതം ഗവൺമെന്റിന്റെ ദാർശനിക തത്ത്വമായി തുടരുമെന്നുമാണ്. വിദേശികളോട് ഒരു അഭ്യർഥന -ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, വാല്യം 17) മറ്റ് രാജ്യങ്ങളിലെ ഭരണവർഗങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ ഭരണവർഗം ജന്മം കൊണ്ടുതന്നെ തീരുമാനിക്കപ്പെടുന്നതും തുറുങ്കിലടക്കപ്പെട്ടതുമായ ഒരു സമിതിയാണെന്നും അതിന് അടിമകളോട് ശത്രുത പുലർത്തുന്ന പാരമ്പ ര്യവും സാമൂഹികദർശനവും സാമൂഹിക വീക്ഷണ വുമാണ് ഉള്ളതെന്നുമാണ് അംബേദ്കർ വിലയി രുത്തുന്നത്. മറ്റ് രാജ്യങ്ങളിലെ ഭരണവർഗങ്ങൾ മറ്റുള്ളവരുമായി സാമൂഹിക സംലയനത്തിനും മാന വികമായ സാത്മികരണത്തിനും തയ്യാറാണ്. തന്മൂലം ഭരണവർഗത്തിന്റെ ഘടനയിലും സാമൂഹികദർശ നത്തിലും അടിമവർഗങ്ങളോടുള്ള മനോഭാവത്തി ലുമെല്ലാം മാറ്റങ്ങൾ കാണാവുന്നതാണ്. ഇന്ത്യൻ ഭരണവർഗത്തിനുള്ളിൽ അത്തരം മാറ്റങ്ങൾ കാണാനാവില്ല. ചുരുക്കത്തിൽ ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഭരണവർഗങ്ങൾ സാമൂഹിക വിരുദ്ധമല്ല, സാമൂഹികേതരം മാത്രമാണ്. എന്നാൽ ഇന്ത്യൻ ഭരണവർഗം സാമൂഹികേതരം മാത്രമല്ല സാമൂഹികവി രുദ്ധവുമാണ് എന്ന നിഗമനത്തിലാണ് അംബേദ്കർ എത്തിച്ചേരുന്നത്.

ഇന്ത്യൻ ഭരണവർഗത്തിന്റെ സ്വഭാവങ്ങൾ വിലയിരുത്തിക്കൊണ്ട് ഭരണകൂടവു മായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ വർഗതാത്പര്യം പരിഗണിക്കാതെ വിടരു തെന്ന നിലപാടാണ് അംബേദ്കർ സ്വീകരി ക്കുന്നത്. ജനാധിപത്യത്തിന്റെ അപ്പോസ്തല യാരായി സ്വയം വിശേഷിപ്പിക്കുന്നവരാരും ഈ ഘടകത്തിന്റെ പ്രാധാന്യം തിരിച്ചറി യുന്നില്ലെന്ന് അംബേദ്കർ എടുത്തുപറയു ന്നു. എന്നാൽ അത് തിരിച്ചറിയുന്ന ഒരാൾ ലോകത്തുണ്ട്, കാൾ മാർക്സ്. തിരിച്ചറിയു ക മാത്രമല്ല പാരിസ് കമ്യൂണിൽ ഈ ഘടക ത്തിന്റെ പ്രാധാന്യം മാർക്സ് പരിഗണി ക്കുകയും ചെയ്തുവെന്നാണ് അംബേദ്കർ വിലയിരുത്തുന്നത്. റഷ്യയിൽ നിലനില്ക്കുന്ന കമ്യൂണി സ്റ്റ് ഗവൺമെന്റിന്റെ അടിസ്ഥാനം ഈ തിരിച്ചറി വാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ അടിമവർഗ ങ്ങൾ സംവരണത്തിനായി ഉന്നയിക്കുന്ന ആവശ്യം സാരാംശത്തിൽ ഡെയ്സി ചൂണ്ടിക്കാട്ടിയതും കാൾമാർക്സ് ശുപാർശ ചെയ്തതും റഷ്യ ദത്തെടുത്തതു മായ അതേ പരിഗണനകളിൽ അധിഷ്ഠിതമാണെന്ന് സമർഥിക്കുവാനാണ് അംബേദ്കർ ശ്രമിക്കുന്നത്. ഈ പരിഗണന അടിമവർഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ അവരെതന്നെ ചുമതലപ്പെടുത്തുന്നതാണ്. കാര്യക്ഷമതാവാദമുന്നയിച്ച് അതിനെ മറികടക്കാൻ ആരെയും അനുവദിക്കരുതെന്നും ഭരണോപാധികൾ തങ്ങളുടെ മാത്രം കയാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ഓർമി പ്പിക്കുന്നു. അംബേദ്കറൈറ്റുകളെന്ന് അവകാശപ്പെ ടുന്ന ചിലർ പ്രചരിപ്പിക്കുന്നതുപോലെ അംബേദ്കർ മാർക്സിന്റെയോ മാർക്സിസത്തിന്റെയോ എതിർപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കപ്പെട്ട ഒരാളായി രുന്നില്ല. വർഗസമരസിദ്ധാന്തം ഹിന്ദുക്കളെ ഏറെ ഭയപ്പെടുത്തുന്നുണ്ടെന്നും ഒരുപക്ഷേ ഇന്നത്തെ ഹിന്ദുക്കളാണ് മാർക്സിസത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്നുമാണ് അംബേദ്കർ കരു തിയിരുന്നത്. എന്നാൽ സമൂഹത്തിന്റെ അടിസ്ഥാന ബന്ധങ്ങൾ അടക്കം പല കാര്യങ്ങളിലും മാർക്സും അംബേദ്കറും ഏകാഭിപ്രായ ക്കാരായിരുന്നുവെങ്കിലും വർഗപരികല്പ നയുടെ വ്യാഖ്യാനത്തിൽ അവർ ഭിന്നാഭി പ്രായക്കാരായിരുന്നു. തീരുമാനിക്കപ്പെട്ട അംബേദ്കർക്ക് അധഃസ്ഥിതവർഗം

എന്നത്. ബഹിഷ്കൃതർ എന്നും അയിത്ത
ജാതിക്കാർ എന്നും അടിമവർഗമെന്നുമെല്ലാം അംബേദ്കർ തന്റെ ജനതയെ വ്യാഖ്യാനിച്ചു. മാർ ക്സിനെയും എംഗൽസിനെയും പോലെ ഉപരിവർ ഗത്തിൽപ്പെട്ടവർക്ക് തൊഴിലാളിവർഗത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന് യൂറോപ്യൻ സമൂഹത്തിൽ തടസ്സമുണ്ടായിരുന്നില്ല. തൊഴിലാളിക്ക് മുതലാളി യായി മാറാൻ കഴിയുന്നതുപോലെ. ജാതിഘടന യിലെ വർഗബന്ധങ്ങളിൽ ഇത്തരമൊരു സാധ്യത നിലനിന്നിരുന്നില്ല. ഒരു ബഹിഷ്കൃതന് ഒരിക്കലും പുരസ്കൃതനാകാനാവില്ലായിരുന്നില്ല. ഒരു വ്യക്തിയു ടെ സാമ്പത്തികസ്ഥിതിയിലുണ്ടാകുന്ന മാറ്റം സാമൂ ഹികസ്ഥിതിയെ മാറ്റിയിരുന്നില്ല. തന്മൂലം മാർക്സിന് വർഗപരിഗണനയുടെ ഊന്നൽ സാമ്പത്തികഘട കത്തിലും അംബേദ്കർക്ക് സാമൂഹികഘടകത്തി ലുമാകുന്നത് സ്വാഭാവികമായിരുന്നു. ഇന്ത്യയിലെ വർഗത്തെയും വർഗസമരത്തെയും കുറിച്ചുള്ള അംബേദ്കറുടെ ഈ വാക്കുകൾ ശ്രദ്ധിക്കുക: “വർഗബോധം, വർഗസമരം, വർഗയുദ്ധം എന്നീ ആശയങ്ങൾ കാൾ മാർക്സിന്റെ കൃതികളിൽനി ന്ന് വന്നുവെന്നാണല്ലോ കരുതപ്പെടുന്നത്. അത് പരമാബദ്ധമാണ്. വർഗബോധവും വർഗസമരവും അനുഭവിച്ച നാടാണ് ഇന്ത്യ. ബ്രാഹ്മണരും ക്ഷത്രിയ രും തമ്മിൽ വർഗയുദ്ധം നടന്നിട്ടുള്ള നാടാണ് ഇന്ത്യ. അത്യുഗ്രമായ യുദ്ധം അനേക തലമുറകളോളം നീണ്ടുനിന്നു. രണ്ട് വർഗങ്ങളെയും അത് ഉന്മൂലനം വരുത്തി.'' (ഡോ. അംബേദ്കർ സമ്പൂർണ കൃതികൾ, വാല്യം 6).

യൂറോപ്പിലെപ്പോലെ ഇന്ത്യയിലും തൊഴിൽ വിഭജ നങ്ങളാണ് വർഗങ്ങളെ സൃഷ്ടിച്ചത്. എന്നാൽ യൂറോ പ്പിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ഓരോ വർഗ ത്തിനും സ്ഥിരം തൊഴിലുകൾ നിശ്ചയിക്കുകയും പാരമ്പര്യമായി അതേ തൊഴിലുകൾ തന്നെ ചെയ്ത ണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന വസ് യമങ്ങളുണ്ടായി. ഒരു തൊഴിലിലേർപ്പെടുന്നത് മറ്റൊരു തൊഴിലിലേക്ക് മാറാവില്ല. തൊഴി കൾക്ക് വിശുദ്ധിയും അശുദ്ധിയും കല്പിച്ചു. സ ഘടയുടെ മുകൾത്തട്ടിലുള്ളവർ ശുദ്ധരും അടിത്ത ട്ടിലുള്ളവർ അശുദ്ധരുമായി തന്മൂലം ഈ സ്ഥിതി ആർക്കും ചോദ്യം ചെയ്യുവാനോ ഭേദഗതി ചെയ്യുന്ന നോ റദ്ദുചെയ്യുവാനോ ആവില്ല. ദൈവികമായ ഈ തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈന്ദവ സാമൂഹികക്രമം രൂപപ്പെടുകയും നിലനി ല്ലുകയും ചെയ്തത് തരം തിരിക്കപ്പെട്ട അസമത്വമാണ് ഈ സാമൂഹികക്രമത്തെ ലോകത്തിലെ മറ്റ് സാമൂഹികക്രമങ്ങളിൽനിന്ന് വ്യത്യസ്തമാ ക്കിയത്. ഇതിനുള്ളിൽ പരസ്പരപ്രവർത്തന ത്തിനും പ്രതിപ്രവർത്തനത്തിനും സാധ്യത യില്ല. ഉയർന്ന ജാതികൾ നിശ്ചയിക്കപ്പെട്ട ചട്ടപ്രകാരം പെരുമാറുകയും കീഴ്ജാതികൾ കീഴ്വഴക്കമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാമൂഹിക ക്രമ ത്തിനുള്ളിലാണ് അംബേദ്കർ ജാതിയെക്കു
റിച്ചും വർഗത്തെക്കുറിച്ചും ചിന്തിക്കുന്നത്. ജാതിയെന്നും വർഗമെന്നുമുള്ള ആശയങ്ങൾ തമ്മിലുള്ള ബന്ധം സജീവമായൊരു ചർച്ചാവിഷയമാണെന്നും ജാതി വർഗത്തിന് സദൃശമാണെന്ന് ചില മൗലികമായും വ്യത്യസ്തമാ ണെന്ന് മറ്റു ചിലരും പറയുന്നുവെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അംബേദ്കർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "ജാതിവർഗ മെന്ന ആശയത്തിൽനിന്ന് വ്യത്യസ്തവും അതിന് വിരുദ്ധവുമാണെങ്കിലും ജാതിവ്യവസ്ഥ - ഇത്. ജാതിയിൽനിന്ന് തികച്ചും വ്യത്യസ്തമാണ് - ഒരു വർഗവ്യവസ്ഥയെ അംഗീകരിക്കുന്നുണ്ട്. ഇതാക ട്ടെണീകൃതമായ പദവിയിൽനിന്ന് ഒരളവുവരെ വ്യത്യസ്തമാണ്. ഹിന്ദുക്കളെ ഇത്രയേറെ ജാതികളായി വിഭജിച്ചിരിക്കുന്നതുപോലെ തന്നെ ജാതികൾ ജാതി കളുടെ വ്യത്യസ്ത വർഗങ്ങളായി വിഭജിക്കുകയും ചെയ്തിരിക്കുന്നു. ഇതിലൂടെ അംബേദ്കർ എത്തിച്ചേ രുന്നത് ഹിന്ദു ജാതിബോധമുള്ളവനാണ്. അവന് വർഗബോധവുമുണ്ട് എന്ന നിഗമനത്തിലാണ്. അവൻ ജാതിബോധമുള്ളവനാണോ വർഗബോധ മുള്ളവനാണോ എന്നറിയുന്നത് ഏത് ജാതിയുമായി ഏറ്റുമുട്ടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നുവെ ന്നാണ് അംബേദ്കർ പറയുന്നത്. ഇത്തരമൊരു വിശകലനത്തിലൂടെയാണ് അംബേദ്കർ സവർണ ഹിന്ദുക്കളും അവർണഹിന്ദുക്കളും എന്ന വർഗവിഭജ നത്തിൽ എത്തിച്ചേരുന്നത്. ജാതിവർഗബന്ധങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഹൈന്ദവ സാമൂഹികക മത്തിനുള്ളിൽ വർഗത്തെയും വർഗസമരത്തെയും കണ്ടെത്തുന്ന അംബേദ്കർക്ക് പോരാടേണ്ടിവരുന്ന ത് അതിനുള്ളിൽ അയിത്തജാതിക്കാരായി മാറ്റപ്പെട്ട ദളിതരുടെ മോചനത്തിനുവേണ്ടിയാണ്. അഥവാ വർഗസമരത്തിലല്ല, ജാതിവിരുദ്ധസമരത്തിലാണ് അംബേദ്കർക്ക് ഊന്നേണ്ടിവരുന്നത്. ജാതിവർഗപ്രശ്നങ്ങൾ ഇന്നും മാർക്സിസ്റ്റുകൾ ക്കും അംബേദ്കറിസ്റ്റുകൾക്കുമിടയിൽ ചർച്ചാവി ഷയമാണ്. എന്നാൽ ഈ ചർച്ചയിൽ അംബേദ്കർ മാർക്സിനോടും മാർക്സിസത്തോടും പുലർത്തിയ സഹഭാവം നിലനിർത്തുവാൻ അംബേദ്കറിസ്റ്റുകൾ ക്ക് കഴിഞ്ഞുവോ എന്നതുപോലെതന്നെ പ്രസക്തമാണ്, ഉൾക്കൊള്ളുവാൻ കമ്യൂണി സ്റ്റുകൾ തയ്യാറായിരുന്നുവോ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മുപ്പതുകളുടെ പകുതിയിൽ മുംബൈയിൽ നടന്ന തുണിമിൽ തൊഴിലാളികളുടെ സമരത്തിൽ പങ്കാളിയാകുവാൻ അംബേദ്കർക്ക് മടിയുണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടി യുടെ നേതൃത്വത്തിൽ നടന്ന കർഷകസമര ത്തോടും അംബേദ്കർ സഹകരിച്ചിട്ടുണ്ട്. ഇതിൽനിന്ന് വ്യക്തമാകുന്നത് അംബേദ്കർ തൊഴിലാളികളോടും കർഷകരോടും ഒപ്പമാ യിരുന്നു. മുതലാളിമാരോടും ഭൂപ്രഭുക്കളോ ടും ഒപ്പമായിരുന്നില്ല എന്നാണ്. എന്നാൽ തൊഴിലാളികളുടെയും കർഷകരുടെയും സമരമുഖങ്ങളിൽ അംബേദ്കർക്കൊരു പ്രത്യേക കാര്യം പറയാനുണ്ടായിരുന്നു. അവർക്കിടയിൽ നിലനില്ക്കുന്ന അയിത്ത ത്തെക്കുറിച്ചും തൊഴിലാളികളുടെയും
കർഷകരുടെയും ഐക്യം തകർക്കുന്ന ജാതിയെ ക്കുറിച്ചും ക്യാപ്പിറ്റലിസം മാത്രമല്ല, ബ്രാഹ്മണിസവും തൊഴിലാളിവർഗത്തിന്റെ ശത്രുവാണെന്ന് അംബേ ദ്കർ പറഞ്ഞു. എന്നാൽ ബ്രാഹ്മണിസം എന്ന വാക്കുപോലും കമ്യൂണിസ്റ്റുകൾക്ക് ഉൾക്കൊള്ളാനാ യില്ല. അംബേദ്കറും കമ്യൂണിസ്റ്റുകളും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമായിരുന്നു ഇത്. എസ്.എ. ഡാങ്കെയെപ്പോലെ പ്രമുഖനായൊരു കമ ണിസ്റ്റ് നേതാവ് വർഗബന്ധങ്ങളുടെ അന്വേഷണ ത്തിലൂടെ എത്തിച്ചേരുന്നത് പൗരാണിക ഹിന്ദു സംസ്കാരം പ്രാകൃത കമ്യൂണിസത്തിന്റെ ഒരു രൂപമാണെന്ന നിഗമനത്തിലാണ്. വർഗവിശകല നത്തിലൂടെ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ കണ്ടെത്താൻ ശ്രമിച്ചത് പ്രാകൃത കമ്യൂണിസവും അടിമയുട സമ്പ്രദായവും ഫ്യൂഡലിസവുമായിരുന്നു. മുന്നിൽ കണ്ടത് സോഷ്യലിസവും അനിവാര്യമെന്ന് കരുതിയ ഒരു ചരിത്രപ്രക്രിയയിൽ ഇടപെടുമ്പോൾ അംബേദ് കുറെപ്പോലൊരാളെ ഉൾക്കൊള്ളുവാൻ കമ്യൂണിസ്റ്റു കൾക്ക് കഴിയുമായിരുന്നില്ല. ജാതിവ്യവസ്ഥയ്ക്കെ തിരേ അംബേദ്കർ ഉയർത്തിയ വെല്ലുവിളികളും അവർക്ക് ഉൾക്കൊള്ളാനായില്ല.

കോൺഗ്രസിനും ഗാന്ധിക്കുമെന്നതുപോലെ കമ്യൂണിസ്റ്റുകൾക്കും കൊളോണിയൽ ഇന്ത്യയുടെ മോചനമായിരുന്നു ലക്ഷ്യം. കൊളോണിയലിസത്തെ പ്രതിസ്ഥാപിച്ചുകൊണ്ട് വളർന്നുവന്ന ദേശീയതയാ യിരുന്നു അവരുടെ പ്രവർത്തനകേന്ദ്രം. ഫ്യൂഡലിസ വുമായി ബന്ധപ്പെട്ട് ജാതിപ്രശ്നം നോക്കിക്കണ്ട കമ്യൂ ണിസ്റ്റുകൾക്ക് കൊളോണിയൽ വിരുദ്ധ-ഫ്യൂഡൽ വിരുദ്ധ സമരങ്ങളിലൂടെ സ്വാഭാവികമായും ഇല്ലാ താകുന്നൊരു സാമൂഹികപ്രശ്നം മാത്രമായിരുന്നു ജാതി. ജാതിക്കെന്തെങ്കിലും സവിശേഷതയുണ്ടെന്ന് കമ്യൂണിസ്റ്റുകൾ കരുതിയില്ല. ജാതിപ്രശ്നമുന്നയിച്ച് ദേശീയസമരത്തെ ദുർബലപ്പെടുത്തുവാനും ഹിന്ദു ഏകീകരണത്തെ തടയുവാനുമാണ് അംബേദ്കർ ശ്രമിക്കുന്നതെന്ന് കോൺഗ്രസുകാർ പറഞ്ഞപ്പോൾ
ജാതിപ്രശ്നമുന്നയിച്ച് ഹിന്ദു തടയുവാനുമാണ് അംബേദ്കർ കോൺഗ്രസുകാർ പറഞ്ഞപ്പോൾ തൊഴിലാളിവർഗഐക്യം അംബേദ്കർ ശ്രമിക്കുന്നത് എന്നായിരുന്നു കണ്ടെത്തൽ. തന്മൂലം കൊളോണിയലിസത്തിനെതിരായ പ്രത്യക്ഷസമ വിട്ടുനിന്ന അംബേദ്കറെ കോൺ കമ്യൂണിസ്റ്റുകളും സാമ്രാജ്യ ചട്ടുകമായിട്ടാണ് നോക്കിക്കണ്ടത്. വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗവും കൗൺസിൽ ലേബർ മിനിസ്റ്ററുമായിരുന്ന അംബേദ്കർ ഇത്തരമൊരാ രോപണത്തിന് വിധേയമാകുക സ്വാഭാവികമായിരു ന്നു. എന്നാൽ കൊളോണിയൽ ഭരണകൂടത്തിലെ അംബേദ്കറുടെ സാന്നിധ്യത്തെ അയിത്തജാതി ക്കാർ കണ്ടത് നൂറ്റാണ്ടുകളായി നിലനിന്നുപോ ന്നിരുന്ന കാസ്റ്റ് ഹയറാർക്കിക്കെതിരേയുള്ള വെല്ലുവിളിയായിട്ടാണ്, അഭിമാനമായിട്ടാണ്. ജാതി നിയമങ്ങളുടെ ലംഘനമായും തങ്ങൾക്ക് പ്രവേശന മില്ലാത്ത ഇടങ്ങളിലെ പ്രവേശനമായിട്ടുമാണ് അവരതിനെ വ്യാഖ്യാനിച്ചത്. അയിത്തജാതിക്കാർ ഭരിക്കപ്പെടുന്നവർ മാത്രമല്ല, അസഹിഷ്ണുതയോടെ നോക്കിക്കാണുന്നൊരു മനോഭാവം അംബേദ്കർക്കെതിരായ ആരോപണങ്ങളിലുണ്ടായിരുന്നു.

കപിറ്റലിസത്തിനും അതിന്റെ രൂപാന്തരമാ ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരായ പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റുകൾ കേന്ദ്രീകരിച്ച പ്പോൾ ജാതി മേധാവിത്വത്തിനെതിരായ പ്രവർത്ത നങ്ങളിലാണ് അംബേദ്കറും അയിത്തജാതിക്കാരും കേന്ദ്രീകരിച്ചത്. എതിരാളികൾ സാമ്രാജ്യത്തതിന്റെ ചട്ടുകമായി കാണുമ്പോഴും കൊള്ളയും കൊള്ളിവെപ്പൂമെന്നാണ് ബ്രിട്ടീഷ് വാഴ്ചയെ അംബേദ്കർ വിശേഷിപ്പിച്ചത്. ബ്രിട്ടീഷാധിപത്യത്തോടൊപ്പം ഹൈന്ദവാധിപത്യത്തിനും ഒരു ജനതയായിരുന്നു അവരുടെ പ്രത്യക്ഷശത്രു കൊളോണിയലിസമായിരുന്നില്ല; ഹിന്ദു കൊളോണിയലിസമായിരുന്നു. രണ്ടുനൂറ്റാ ണ്ടുകാലത്തെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളും പോരാടി യതെങ്കിൽ അനേക നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന അംബേദ്കറും അയിത്തജാതിക്കാരും അടിമകളുടെ അടിമകളായ അയിത്തജാതിക്കാരുടെ മോചനത്തെക്കുറിച്ച് ചിന്തിക്കുവാൻ ഗാന്ധിയെ പ്പോലുള്ളവർക്ക് കഴിയാതിരുന്നതുപോലെതന്നെ ഉടമകളുടെ ഉടമകളായ ബ്രിട്ടീഷുകാരിൽനിന്നുള്ള ഇന്ത്യയുടെ മോചനത്തെക്കുറിച്ച് ചിന്തിക്കുവാൻ അംബേദ്കറെപ്പോലുള്ളവർക്കും കഴിയില്ലായി രുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമല്ല, സ്വാതന്ത്ര്യത്തോടൊപ്പമാണ് അംബേദ്കർ അയിത്ത ജാതിക്കാരുടെ മോചനത്തെക്കുറിച്ച് ചിന്തിച്ചത്. അയിത്തജാതിക്കാർ സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരാത്തതിനെപ്പറ്റി കോൺഗ്രസ് നൽകുന്ന വിശദീകരണം അസംബന്ധജഡിലമാണെന്ന് സൂചി പ്പിച്ചുകൊണ്ട് ഇതേക്കുറിച്ച് അംബേദ്കർ പറയു ന്നത് അയിത്തജാതിക്കാർ ബ്രിട്ടീഷ് സാമ്രാജ്യത്വ ചട്ടുകങ്ങളായതുകൊണ്ടല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യം ഹൈന്ദവാധിപത്യം സ്ഥാപിക്കുമെന്നും അത് അവരുടെ എല്ലാ ജീവിതാഭിലാഷങ്ങളും സ്വാ തന്ത്ര്യവും എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും അവരെ കേവലം വിറകുവെട്ടികളും വെള്ളം കോരി കളുമാക്കി മാറ്റുമെന്നും അവർ ഭയപ്പെട്ടതുകൊണ്ടാണ്" എന്നാണ്.

ദേശീയ സമരത്തിന്റെ മുൻനിരയിൽ, ചാതുർവർണ്ണ്യ വ്യവസ്ഥയെ നെഞ്ചിലേറ്റി നടന്ന ഗാന്ധിയുടെ ആശയങ്ങളെ പ്രാകൃതം എന്നാണ് അംബേദ്കർ വിശേഷിപ്പിച്ചത്. അത് പ്രകൃതിയിലേക്കുള്ള മൃഗതുല്യമായ ജീവിതത്തിലേക്കുള്ള തിരിച്ചുപോ ക്കാണെന്ന് അംബേദ്കർ പറഞ്ഞു (ഡോ. അംബദ് കർ സമ്പൂർണ കൃതികൾ വാല്യം 6). "ഇന്നിപ്പോൾ ഭരണനിർവഹണം മാത്രമാണ് ഹിന്ദുക്കളുടെ കൈകളിലുള്ളത്. സ്വരാജ് കൈവരുമ്പോൾ നിയമ നിർമാണവും എക്സിക്യൂട്ടീവും ഹിന്ദുക്കളെക്കൊണ്ട് നിറയും (ഡോ. അംബേദ്കർ സമ്പൂർണ കൃതിക വാല്യം 19). സ്വരാജ് അയിത്തജാതിക്കാരുടെ ജീവി തം കൂടുതൽ ദുരിതപൂർണമാക്കുകയേയുള്ളൂവെ ന്നായിരുന്നു അംബേദ്കറുടെ വിലയിരുത്തൽ. ഇന്ത്യയിലെ പരമ്പരാഗത ഭരണവർഗങ്ങളുടെ താത് പര്യങ്ങളാണ് അംബേദ്കർ ദേശീയതയിൽ കണ്ടത്. അതുകൊണ്ടാണ് കോൺഗ്രസിനെ ഹിന്ദു പാർട്ടിയാ യും കോൺഗ്രസ് നേതൃത്വത്തെ ബ്രാഹ്മണ ബനിയ സഖ്യമായും അംബേദ്‌കർ വിശേഷിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലും അംബേദ്കർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് കേവലസ്വാതന്ത്ര്യം നേടുന്നതിന് എതിരായിരുന്നു വെന്നല്ല. എതിരല്ലെന്ന് പറഞ്ഞ അംബേദ്‌കർ പറയുnnoru കാര്യം സ്വാതന്ത്രമായ ഇന്ത്യ പോര, സ്വതന്ത്ര ജനാധിപത്യത്തിനുവേണ്ടി സുരക്ഷിതമായി രിക്കണമെന്നാണ്. ഭൂരിപക്ഷ ഹിന്ദു വർഗീയത യുടെ ദംഷ്ട മുറിച്ചുകളയുന്നില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യം സുരക്ഷിതമായിരിക്കില്ല" എന്നാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു ഭരണഘടന ഉണ്ടാകണമെന്നും അയിത്തജാതിക്കാർക്കെതിരായ ചൂഷണവും തടയുന്നതിനും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ സ്വന്തം നിലപാടുതറ ഉറപ്പാക്കാൻ കഴിയുന്ന രീതിയിൽ മിതമായ തോതിലെങ്കിലും അയിത്തജാതിക്കാർക്ക് രാഷ്ട്രീയാധികാരം ആവശ്യപ്പെട്ടത്. ഇതിനെ ബർഷ്വാ ഭരണഘടനാവ റമായി മാത്രമേ വർഗസമരത്തിലും വർഗയുദ്ധത്തി സ്യം വിപ്ലവത്തിലും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകൾ ക്ക് കാണാൻ കഴിയുമായിരുന്നുള്ളൂ.

ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷൻ എന്ന നിലയിൽ 1949 നവംബർ 25-ന് സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടി പറയവെ അംബേദ് കർ ചൂണ്ടിക്കാണിച്ച ശ്രദ്ധേയമായൊരു കാര്യം ഭരണഘടനാ നിർമാണ സഭയിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടപ്പോൾ പട്ടികജാതിക്കാരുടെ പരിരക്ഷകൾ സംരക്ഷിക്കുക എന്നതിനപ്പുറം മറ്റൊരു താത്പ ര്യവും തനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം എന്തിനുവേണ്ടിയായിരുന്നുവെന്ന് അംബേ ദ്കർ വെളിപ്പെടുത്തിയ ചരിത്രസന്ദർഭമായിരുന്നു അത്. ഭരണഘടനയെ രൂക്ഷമായി വിമർശിക്കുന്ന രണ്ട് ഘടകങ്ങളായിട്ടാണ് അംബേദ്കർ സോഷ്യ ലിസ്റ്റുകളെയും കമ്യൂണി സ്റ്റുകളെയും കണ്ടത്. സോഷ്യലിസ്റ്റുകൾ എല്ലാ സ്വകാര്യ സ്വത്തുക്കളും ദേശസാത്കരിക്കുകയും രണഘടന വ്യവസ്ഥചെ യ്യുന്ന മൗലികാവകാശങ്ങൾ കേവലമായിരിക്കണമെന്ന് * വാദിക്കുകയും ചെയ്തപ്പോൾ കമ്യൂണിസ്റ്റുകൾ പാർല മെൻററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഭരണഘ ടനയെ എതിർക്കുകയും തൊഴിലാളിവർഗ സർവാ ധിപത്യത്തിൽ അധിഷ്ഠി തമായ ഭരണഘടന ലക്ഷ്യം വെക്കുകയും ചെയ്യു ന്നുവെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടി. ജാതികളുടെ യും മതങ്ങളുടെയും പഴയ ശത്രുക്കളെ കൂടാതെ വ്യത്യസ്തമായ കാഴ്ചപ്പാടുകളോടുകൂടിയ രാഷ്ട്രീയ പാർടികൾ അവയുടെ വിശ്വാസങ്ങളെ രാഷ്ട്രത്തിന് മുകളിൽ പ്രതിഷ്ഠിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാകുമെന്ന് സൂചിപ്പിച്ച അംബേദ്കർ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കു തിന്നവനാപരമായ മാർഗങ്ങൾ അവലം ബിക്കണമെന്നും വിപ്ലവത്തിന്റെ രക്തരൂഷിതമായ മാർഗങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പാർലമെന്ററി ജനാധിപത്യത്തിൻറ പരിമിതികൾ തിരിച്ചറിഞ്ഞ അംബേദ്കർ രാഷ്ട്രീയ ജനാധിപത്യംകൊണ്ട് സംതൃപ്തരാകരുതെന്നും രാഷ്ട്രീ യ ജനാധിപത്യത്തെ സാമൂഹികജനാധിപത്യമാക്കി പരിവർത്തിപ്പിക്കണമെന്നും രാഷ്ട്രീയ ജനാധിപത്യ ത്തിന്റെ അടിത്തറയായി സാമൂഹിക ജനാധിപത്യം മാറിയില്ലെങ്കിൽ രാഷ്ട്രീയ ജനാധിപത്യം ദീർഘകാലം നിലനിൽക്കുകയില്ലെന്നും രാഷ്ട്രത്തിന് മുന്നറിയിപ്പ് നൽകി.

ബുദ്ധനും മാർകസും അഥവാ ബുദ്ധിസവും മാർക്സിസവുമായിരുന്നു അംബേദ്കറുടെ അവസാന നാളുകളിലെ മുഖ്യചിന്താവിഷയം മരണത്തിന് ഒരു മാസം മുൻപ്, 1956 നവംബർ 2-ന് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 3-ാമത് ലോക ബുദ്ധമത സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അംബേദ്കർ നടത്തിയ പ്രഭാഷണം ഈ വിഷയത്തെ കേന്ദ്രിക രിച്ചായിരുന്നു. അംബേദ്കർ ബുദ്ധമതം സ്വീകരി ച്ചിട്ട് (1956 ഒക്ടോബർ 14) അപ്പോൾ മൂന്നാഴ്ചയേ ആയിരുന്നുള്ളൂ. ശ്രദ്ധേയമായൊരു കാര്യം തൻറ ജ്ഞാനാന്വേഷണത്തിൽ ബുദ്ധനുമായി താരതമ്യം ചെയ്യാൻ അംബേദ്കർ കണ്ടെത്തുന്നത് കാൾ മാർ ക്സിനെയാണ് എന്നതാണ്. ദൈവമായ ബുദ്ധനെ യും ബുദ്ധമതത്തിലെ ആചാരാനുഷ്ഠാനങ്ങളെയും പുനർജനം പോലുള്ള ജീവിതസങ്കല്പങ്ങളെയുമെല്ലാം തള്ളിക്കളഞ്ഞതുപോലെ കമ്യൂണിസത്തിലെ രക്ത ഷിതമായ വിപ്ലവത്തെയും തൊഴിലാളിവർഗ സർവാ ധിപത്യത്തെയും അംബേദ്കർ തള്ളിക്കളഞ്ഞു. റഷ്യയിലെ തൊഴിലാളിവർഗ ഭരണകൂടത്തിന്റെ നിലനില്പിൽ ആശങ്ക രേഖപ്പെടുത്തി. ലോകത്തിൻറ പുനർനിർമിതിയെക്കുറിച്ചും വർഗസംഘർഷങ്ങ ളെക്കുറിച്ചും സ്വകാര്യസ്വത്ത് ഇല്ലാതാക്കുന്നതിനെ ക്കുറിച്ചും വർഗരഹിത സമൂഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞ മാർക്സിനെ ശരിവെച്ചു. “മനുഷ്യമനസ്സിന് പരിവർത്തനം സംഭവിച്ചാൽ മനസ്സ് കമ്യൂണിസ്റ്റ് വ്യവ സ്ഥയെ സ്വീകരിച്ചാൽ, ആത്മാർഥമായി അതിനെ സ്നേഹിച്ചാൽ, സ്ഥിരമായി അതിനെ നടപ്പിൽ വരു ത്തിയാൽ, മനുഷ്യനെ ആ വ്യവസ്ഥയിൽ നിലനിർ ഞാൻ ഒരു പട്ടാളക്കാരൻറയോ പൊലീസ് ഓഫി സറുടെയോ സഹായം വേണ്ടിവരില്ലെന്ന് പറഞ്ഞു. "നിങ്ങൾ കമ്യൂണിസ്റ്റുകൾ നിങ്ങളുടെ പ്രത്യയശാസ്തൃപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും എന്ന് പറഞ്ഞു.

കമ്യൂണിസം വിഭാവന ചെയ്യുന്ന ജീവിതരീതി യെക്കാൾ ഗുണമേന്മയേറിയൊരു ജീവിതരീതി വിഭാവന ചെയ്യുന്നില്ലെങ്കിൽ ബുദ്ധിസം കാലഹരണപ്പെട്ടതുതന്നെ എന്ന വിശ്വാസത്തോടെയാണ്
കമ്യൂ ണിസത്തിന് ബദലാണ് ബുദ്ധിസം എന്ന് പറയാൻ അംബേദ്കർ ശ്രമിക്കുന്നത്. കമ്യൂണിസം എന്ന ലക്ഷ്യത്തോടല്ല, ഈ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനായി കമ്യൂണിസ്റ്റുകൾ സ്വീകരിക്കുന്ന മാർഗത്തോടും ഉപാധികളോടുമാണ് അംബേദ്കർ വിയോജിക്കുന്നത്. കലാപങ്ങൾ സൃഷ്ടിക്കു കയും പ്രതിയോഗികളെ ഉന്മൂലനം ചെയ്യു കയുമാണ് കമ്യൂണിസ്റ്റുകൾ ചെയ്യുന്നത്. വിജയത്തിലെത്താൻ എളുപ്പമുള്ള വഴിയാ ണെങ്കിലും അംബേദ്കർ ഈ വഴി അംഗീക രിക്കുന്നില്ല. ബുദ്ധൻ ഒരിക്കലും കലാപത്തെ അനുകൂലിച്ചില്ല. അധികാരത്തിലൂടെയല്ല, സ്നേഹത്തിലൂടെയാണ് പ്രതിയോഗികളെ കീഴടക്കിയത്. സാരോപദേശത്തിന്റെയും
സ്നേഹത്തിന്റെയും മാർഗമായിരുന്നു അത്. ദൈർഘ്യമേറിയ മാർഗമാണിത്. എന്നാൽ എവിടെയാണ് ശരിയായ ബുദ്ധമതപ്രചാരണം കാണാൻ കഴിയുകയെന്ന് അംബേദ്കർ ഉത്കണ്ഠപ്പെടുന്നുണ്ട്. ബുദ്ധിസ്റ്റ് രാജ്യ ങ്ങളിൽപ്പോലും അത് കാണാൻ കഴിയുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഭിക്ഷുക്കൾ ആഹാരം കഴിച്ച് വിഹാരങ്ങളിൽ വിശ്രമിക്കുകയും സുഖമായി ഉറങ്ങു കയും സായാഹ്നങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു എന്ന് ആത്മവിമർശനം നടത്തുന്നു. ഇതൊക്കെ യാണെങ്കിലും കമ്യൂണിസ്റ്റ് വിജയത്തെയോർത്ത് അസ്വസ്ഥരാകാതിരിക്കാനും ബുദ്ധനെപ്പോലെ ബോധോദയം ലഭിച്ചവരായാൽ സ്നേഹം, നീതി, സത്പ്രവൃത്തി എന്നിവയിലൂടെ കമ്യൂണിസ്റ്റ് വിജയ ത്തിലൂടെയുണ്ടാകുന്ന അതേ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നുമാണ് അംബേദ്കർ പറയുന്നത്. വേണ്ടത് മാർക്സിനോട് താരതമ്യപ്പെടുത്താനാകും വിധം ബുദ്ധഭിക്ഷുക്കൾ സ്വയം പരിഷ്ക്കരിക്കുകയെ ന്നതാണ്. മനുഷ്യബന്ധങ്ങളുടെ പുനർനിർമാണവു മായി ബന്ധപ്പെട്ട് ലോകത്തെമ്പാടുമുള്ള മതങ്ങൾ മാർക്സിനെ ശത്രുവായി കണ്ടപ്പോൾ അംബേദ്ക റുടെ മതചിന്തയിൽ ബുദ്ധനോടൊപ്പം മാർക്സും

മാർക്സിനോടും മാർക്സിസത്തോടും അംബദ്കർ പുലർത്തിയ സംഭാവവും സംവ ാത്മകതയും എഴുപതുകളുടെ തുടക്കത്തിൽ ഉയർന്നുവന്ന ദളിത് മുന്നേറ്റത്തിൽ കാണാമാ യിരുന്നുവെങ്കിലും ദളിത് അടിത്തറയിൽനിന്ന് ഉയർന്നുവന്ന രാഷ്ട്രീയപാർട്ടികൾ ഈ സമീപനം അംഗീകരിക്കുകയുണ്ടായില്ല.

ഇടംനേടി തന്റെ ബുദ്ധമത പ്രവേശനത്തിലൂടെ അംബേദ്കർ ലക്ഷ്യംവെച്ചത് മാർക്സിനെ മറികട ക്കാനല്ല. മാർക്സിനോടൊപ്പമെത്താനാണ്.

സാമൂഹിക രാഷ്ട്രീയ വ്യാഖ്യാനത്തിൽ മാത്രമല്ല, മതചിന്തയിലും മാർക്സിനോട് യോജിച്ചും വിയോജി മുന്നോട്ടുപോകാനാണ് അംബേദ്കർ ശ്രമിച്ചത്. എന്നാൽ മാർക്സിനോടും മാർക്സിസത്തോടും അംബേദ്കർ പുലർത്തിയ സഹഭാവവും സംവാദാ കതയും എഴുപതുകളുടെ തുടക്കത്തിൽ ഉയർന്നു വന്ന ദളിത് മുന്നേറ്റത്തിൽ കാണാമായിരു ന്നുവെങ്കിലും ദളിത് അടിത്തറയിൽനിന്ന് ഉയർന്നുവന്ന രാഷ്ട്രീയപാർട്ടികൾ ഈ സമീപനം അംഗീകരിക്കുകയുണ്ടായില്ല. രാഷ്ട്രീയാധികാരം നേടുകയെന്നതിനപ്പു റം ഈ പാർട്ടികൾക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അംബേദ്കർ എക്കാലവും ഉയർത്തിപ്പിടിച്ച ജാതിവിരുദ്ധ നിലപാട് ഇവർ കൈയൊഴിഞ്ഞു. അംബേദ്കറുടെ വിഗ്രഹത്തോടൊപ്പം ബുദ്ധവിഗ്രഹവും
മായാവതി ചേർത്തുപിടിച്ച് ഭാരതീയ ജനതാപാർട്ടിയുടെ പിന്തുണയോടെ മായാവതിയുടെ നേതൃത്വത്തിൽ ബഹുജൻ സമാജ് പാർട്ടി ഉത്തർപ്രദേശ് ഭരിച്ചത് നാം കണ്ടതാണ്. പിന്നീട് സർവസമായും ദളിത് - ബ്രാഹ്മിൻ സഖ്യവുമെല്ലാമായി മാറിയ ബി.എസ്.പി. അക്ഷരാർഥത്തിൽ ബ്രാഹ്മണിസത്തിന്റെ മറ്റൊരു വ്യാഖ്യാനമായി മാറുകയായിരുന്നു. ഹിന്ദുരാഷ്ട്രവാദികളോടൊപ്പം ഇന്ന് രാജ്യം ഭരിക്കുന്ന രാംവിലാസ് പാസ്വാൻ നേതൃത്വം രാംദാസ് അത്ത നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുമെല്ലാം ഇതേ ദൗത്യം തന്നെയാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം പാർട്ടികൾക്ക് പുറത്ത് ബ്രാഹ്മണി സത്തെ ശത്രുപക്ഷത്ത് കണ്ടുകൊണ്ട് ജാതിവി വേചനങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും അതിക്രമ ങ്ങൾക്കുമെതിരേ അംബേദ്കറുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദേശവ്യാപകമായി ദളിതർ നടത്തുന്ന ചെറുത്തുനിൽപ്പുകളും പോരാട്ടങ്ങളുമു ണ്ട്. ഇടർച്ചകളോടെയാണെങ്കിലും ഇത്തരം പോരാ ട്ടങ്ങളുടെ ഒരു നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രം കേരളത്തിലെ ദളിത് പ്രവർത്തനങ്ങൾക്കുമുണ്ട്. അവിടെയാണ് നാം അയ്യൻകാളിയെപ്പോലുള്ളവ രെ വായിച്ചെടുക്കുന്നത്. നിർഭാഗ്യവശാൽ ഇത്തരം പോരാട്ടങ്ങളെ ജാതിവിരുദ്ധതയുടെ തലത്തിലല്ല, ജാതീയതയുടെ തലത്തിലാണ് കമ്യൂണിസ്റ്റുകൾ വായിച്ചെടുക്കാൻ ശ്രമിക്കുന്നത്. സ്വയം സംസാരി ക്കുന്ന ദളിതരെ അപകടകാരികളായി കാണുകയും ദളിത് രാഷ്ട്രീയത്തെ ജാതിരാഷ്ട്രീയമായി ദുർവ്യാ ഖ്യാനം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുസ്വത്വത്തെ പ്രതിസ്ഥാപിച്ചുകൊണ്ട് ബ്രാഹ്മണിസത്തിനെതി രായ പോരാട്ടമുഖത്ത് വളർന്നുവന്ന ദളിത് സ്വത്വം വർഗസ്വത്വത്തിന് എതിരാണെന്നാണ് അവർ വിലയിരുത്തുന്നത്. അതിനിടയിൽ കമ്യൂനിസ്റ്റുകാർക്കിടയിലുണ്ടായ ഗുണകരമായൊരു മാറ്റം അംബേദ്‌കറെ സാമ്രാജ്യത്ത ഏജന്റായി കണ്ടിരുന്നവരുടെ കുറ്റിയറ്റുപോയിരിക്കുന്നുവെന്നാണ് ഇന്ന് അംബേദ്കറുടെ രാഷ്ട്രീയ ധാർമിക അംഗീകരിക്കാത്ത ഒരു കമ്യൂണിസ്റ്റുകാരെയും കണ്ടെത്താനാവില്ല. ഇത് സ്വാഭാവികമായും അംബേദ്കർ മാർക്സിനെയും മാർക്സിസത്തെയും മാനിച്ച തുപോലെ അംബേദ്കറെയും അംബദ്കറിസ യും മാനിക്കാൻ കമ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചേക്കാം.

അംബേദ്കറെ മാനിക്കുകയെന്ന് പറഞ്ഞാൽ അതിനർഥം മാർക്സിനോടൊപ്പം അംബേദ്കറെയും കൊടിയടയാളമാക്കി മാറ്റുകയെന്നല്ല. ദളിതർ ജാതിവ്യവസ്ഥ യ്ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ മാനിക്കുകയെന്നാണ്. എഴുപതുകളിൽ കേരളത്തിലെ ദളിതർക്കിടയിൽ മാർക്സ് ലെനിൻ മാവോ- അംബേദ്കർ എന്ന് ചിന്തിച്ചവരുണ്ടായിരുന്നു. സിഡിയൻ സർവീസ് സൊസൈറ്റിയിലെ ഒരു ചർച്ചാ വിഷയമായിരുന്നു അത്. എൺപതുകളുടെ
രണ്ടാം പകുതിയിൽ ജാതിപ്രശ്നം ഗൗരവ മായി ചർച്ചക്കെടുത്ത ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു സി.ആർ.സി.സി.പി.ഐ. (എം.എൽ) ഇന്ത്യയെ ജനാധിപത്യവത് കരിക്കുന്നതിന് അംബേദ്കർ നൽകിയ
സംഭാവന അംഗീകരിക്കുക മാത്രമല്ല വർഗസമരത്തോടൊപ്പം ജാതിവിരുദ്ധ സമരവും മുന്നോട്ടുകൊണ്ടുപോകാൻ സി.ആർ.സി.സി.പി.ഐ. (എം.എൽ) അടിസ്ഥാനത്തിൽ കേരളത്തിൽ രൂപം കൊ ടുത്ത ദളിത് സംഘടനയായിരുന്നു അധഃസ്ഥിത മുന്നണി. ഈ സംഘടനയുടെ മുഖ്യ ചുമതലക്കാരനെന്ന നിലയിൽ ചുരുങ്ങിയകാലം കൊണ്ട് ഈ ലേഖകന് ബോധ്യമായൊരു കാര്യം കമ്യൂണിസ്റ്റ് പാർട്ടിക്ക് ജാതിവിരുദ്ധസമരവും വർഗസമരവും ഒന്നിച്ചുകൊണ്ടുപോകാനാവില്ലാ യെന്നാണ്. ജാതിപ്രശ്നം അംഗീകരിക്കുകയും ജാതി വിരുദ്ധത സമീപനമായി സ്വീകരിക്കുകയും ചെയ്തിട്ടും വർഗബോധത്തിന്റെ നിർമിതിയെക്കുറിച്ചുമാത്രമേ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ചിന്തിക്കാ നാകുമായിരുന്നുള്ളൂ. ദളിതരായ പാർട്ടി നേതാക്കൾ ക്കും പ്രവർത്തകർക്കും പോലും മറ്റൊരു ചിന്ത എളു പ്പമായിരുന്നില്ല. ദളിതർക്കിടയിൽ നിലനിൽക്കുന്ന പരിരക്ഷാഭാവത്തെയും പരാശ്രയബോധത്തെയും മറികടക്കുന്നതിനായി അധഃസ്ഥിത നവോത്ഥാന മുന്നണി ആവിഷ്ക്കരിച്ച ആത്മബോധം എന്ന ആശയം പൊതുവിൽ സ്വീകാര്യമായിരുന്നുവെങ്കിലും അതി നെ കമ്യൂണിസ്റ്റ് ബോധമാക്കി മാറ്റുന്നതിനെക്കുറിച്ചാ ണ് പാർട്ടി ചർച്ചചെയ്തത്. ഈ ആശയം പ്രതിലോമ കരമാണെന്നു പറഞ്ഞ സഖാക്കളുമുണ്ടായിരുന്നു. അംബേദ്കറെറ്റ് വീക്ഷണത്തിൽനിന്ന് നോക്കു മ്പോൾ ശരിയും മാർക്സിസ്റ്റ് വീക്ഷണത്തിൽനിന്ന് നോക്കുമ്പോൾ തെറ്റുമായിരുന്നു ഈ ആശയം. ജനാധിപത്യവിപ്ലവത്തിന്റെ ഭാഗമായി അംബേദ്ക റെ വായിച്ചവരിൽനിന്ന് അധഃസ്ഥിത നവോത്ഥാന മുന്നണിക്ക് അകന്നുപോകേണ്ടിവന്നുവെന്നതായിരു ന്നു സി.ആർ.സി.സി.പി.ഐ.(എം.എൽ.) നുള്ളിലെ
ദളിതാനുഭവം.
ജാതി- വർഗപ്രശ്നങ്ങൾ എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായൊരു ചർച്ചാവിഷയമായിരുന്നു. ജാതി സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാതെ ഇന്ത്യയ്ക്കൊരു ജനാധിപത്യ സമൂഹമായി മാറാനാ വില്ലെന്ന യാഥാർഥ്യമാണ് ഈ ചർച്ചയെ ഇന്നും സജീവമായി നിലനിർത്തുന്നത്. ഹിന്ദുരാഷ്ട്രവാദികൾ രാഷ്ട്രത്തിൻറ നിയന്ത്രണാധികാരം പിടിച്ചെടുത്തിരിക്കുന്ന വർത്തമാനകാലത്ത് ഈ ചർച്ചയുടെ പ്രസക്തി വർധിക്കുകയാണ് ചെയ്യുന്നത്. ഈ ചർച്ചയിൽ മാർക്സിസത്തെ തള്ളിപ്പറ ഞ്ഞ് അംബേദ്കറിസ്റ്റുകൾക്കോ അംബേദ് കറിസത്തെ തള്ളിപ്പറഞ്ഞ് മാർക്സിസ്റ്റുകൾ ക്കോ മുന്നോട്ട് പോകാനാവില്ല. പ്രത്യേകിച്ചും മാർക്സിസവുമായി സംവദിക്കാൻ തയ്യാറായ അംബേദ്കറുടെ പാരമ്പര്യം ഉയർത്തി പിടിക്കുന്നവർക്ക് എന്നാൽ, ജാതിയുടെ സത്ത വർഗമാണെന്നും വർഗസമരത്തി ലൂടെ മാത്രമേ ജാതിപ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും ശഠിക്കുന്ന മാർ ക്സിസ്റ്റ് മൗലികവാദികളുമായി സംവാദ ത്തിനുള്ള ഇടമില്ല. നാളിതുവരെയുള്ള ചരിത്രം വർഗസമരത്തിന്റെതാണ് എന്നു പറഞ്ഞ മാർക്സ് ഊന്നിയത് സാമ്പത്തിക ന്നെ ജാതി അടഞ്ഞ വർഗമാണെന്നു പറഞ്ഞ അംബേദ്കർ ഊന്നിയത് സാമു ഹികഗണത്തിലായിരുന്നു. മാർക്സ് സാമ്പത്തിക നിതിയിലൂന്നിയപ്പോൾ അംബേദ്കർ സാമൂഹിക നീതിയിലൂന്നി. വ്യത്യസ്തമായ ഈ ഊന്നലുകളിൽ നി ന്ന് വർഗാധിപത്യത്തിനെതിരെയെന്നതുപോലെ ജാത്യാധിപത്യത്തിനെതിരായും നടന്ന സുദീർഘമായ പോരാട്ടത്തിന്റെ ചരിത്രം കമ്യൂണിസ്റ്റുകൾക്കെ ന്നതുപോലെ ദളിതർക്കുമുണ്ട്. കമ്യൂണിസ്റ്റുപാർട്ടി രൂപവത്കരിക്കപ്പെടുന്നതിനുമെത്രയോ മുമ്പുതന്നെ ദളിതർ ഇത്തരമൊരു പോരാട്ടത്തിലായിരുന്നു. മൗലികമായും വ്യത്യസ്തമായ രണ്ട് പോരാട്ടമുഖങ്ങ ളെയും ചിന്താധാരകളെയുമാണ് കമ്യൂണിസ്റ്റുകളും അംബേദ്കറിസ്റ്റുകളും പിന്തുടരുന്നത്.
ജാതി വർഗപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമകാ ലികമായി ഉയർന്നുവന്ന ചർച്ചകളിൽ അംബേ ദ്കറൈറ്റ് മാർക്സിസ്റ്റ് ഐക്യവും സമന്വയവും മാത്രമല്ല, അംബേദ്കറൈറ്റ് മാർക്സിസവും ഒരു പരികല്പനയാണ്. ഹിന്ദുത്വവാദികളുടെ മത-രാഷ്ട്രീയ പരീക്ഷണശാലയായ ഗുജറാത്തിലെ ദളിതരുടെ പോരാട്ടമുഖത്തുനിന്ന് ആക്ടിവിസ്റ്റായ ജിഗ്നേഷ് മേവാനി പറഞ്ഞത് അംബേദ്കറൈറ്റുകളും ഇടതു പക്ഷവും ഒന്നിക്കണമെന്നാണ്. അംബേദ്കർ ഇടതു പക്ഷത്തുനിന്ന് ഏറെ അകലെയായിരുന്നില്ലെന്നും 1936-ൽ അദ്ദേഹമുണ്ടാക്കിയ സംഘടനയുടെ പേര് ഇന്ത്യൻ ലേബർ പാർട്ടി എന്നായിരുന്നുവെന്നും അതിന്റെ കൊടിയുടെ നിറം ചുവപ്പായിരുന്നുവെ ന്നുമാണ്. ദളിത് സ്വത്വരാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് ഒരു കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുന്നതിനെക്കു റിച്ച് മേവാനി സൂചിപ്പിക്കുകയുണ്ടായി. അത ഐ.എൽ.പി. നേതാവായിരുന്ന അംബേദ്കറെ പിന്നീട് നാം കാണുന്നത് ഏതെങ്കിലും വർഗസംഘ ടനയിലല്ല, ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ മുന്നിലാണ്. ലേബർ പാർട്ടിയിലൂടെ പരിഹരിക്കാ വുന്ന പ്രശ്നങ്ങളായിരുന്നില്ല അയിത്തജാതിക്കാർ നേരിട്ടുകൊണ്ടിരുന്നത് എന്നതായിരുന്നു ഷെഡ്യൂൾ ഡ് കാസ്റ്റ് ഫെഡറേഷൻ രൂപവത്കരിക്കാൻ അംബ ദ്കറെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള അംബേദ്കറൈറ്റും പ്രമുഖ ദളിത് അക്കാദമിഷ്യനു മായ ആനന്ദ് തെലതും പറയുന്നത് “ജാതിയെ യും വർഗത്തെയും രണ്ടുതട്ടിൽ നിർത്തിക്കൊണ്ടുള്ള അംബേദ്കറൈറ്റ് മാർക്സിസ്റ്റ് സംവാദങ്ങൾ വിജ യം കാണാത്തതിന്റെ ഫലമായി ഇന്ത്യയ്ക്കൊരു വിപ്ലവം നഷ്ടമായി എന്നാണ് ദളിത് സ്വത്വവാദത്തെയും മാർക്സിസ്റ്റ് യാന്ത്രികവാദത്തെയും എതിർത്തുകൊണ്ടാണ് തെൽ തുംബ ഇത്തരമൊരു നിലപാടിലെത്തുന്നത്. വിചി ത്രമായൊരു കാര്യം മാർക്സ്- അംബേദ്കർ സംവാദം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിൽ തെൽ തുംബ് മാർക്സിസ് ത്തിൽനിന്ന് അംബേദ്കർ തള്ളിക്കളഞ്ഞ വിപ്ലവത്തെയും സർവാധിപത്യത്തെയും പുനഃസ്ഥാപിക്കാൻ നോക്കുന്നുവെന്നതാ കണ്ട വിപ്ലവസൂര്യൻ ഉദയം പിന്നീട് ലോക ത്തൊരിടത്തും കണ്ടില്ല. വിപ്ലവങ്ങൾക്ക് തിര ശ്ശീല വീണു. മനുഷ്യബന്ധങ്ങൾ മാറി. ഇതിനർഥം കമ്യൂണിസവും ഇടതുപക്ഷവും ലോകത്ത് ഇല്ലാതാ യി എന്നല്ല. തെൽ തുംബയെപ്പോലുള്ളവർ സ്വപ്നം കാണുന്ന വിപ്ലവങ്ങൾക്ക് പ്രസക്തിയില്ലാതായി എന്നുമാത്രമാണ്. 

ദളിതർ അംബേദ്‌കറെ മഹത്യവത്കരിക്കുന്നത് ഭരണഘടനാശില്പി എന്ന നിലയിലാണ്. രാഷ്ട്രം അംബേദ്‌കർക്ക് നൽകുന്ന ആദരവും അതിന്റെ പേരിലാണ്. എന്നാൽ ജനാധിപത്യവിപ്ലവത്തിനുവേണ്ടി അംബേദ്കറെ വായിക്കുന്ന കമ്യൂണിസ്റ്റുകാർക്ക് ഇന്നും അംബദ്കർ ഒരു ബൂർഷ്വാ പരിഷ്ക്കരണവാദിയായ ഭരണഘടനാവാദിയാണ്. ജനാധിപത്യ ത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇത്തരം വിലയിരുത്തലുകൾക്ക് കാരണം. അംബേദ്കർ ജനാധിപത്യത്തെ നിർധാരണം ചെയ്യാൻ ശ്രമി ക്കുന്നത് ജാതി വിരുദ്ധസമരങ്ങളിലൂടെയാണ്. മനു സൃതിയിലൂടെ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന നിയമവ്യവസ്ഥ റദ്ദ് ചെയ്തുകൊണ്ടാണ് അംബേദ്കർ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയത്. ജനാധിപ ത്യത്തെ ഒരു സ്ഥിതിയായിട്ടല്ല. പ്രക്രിയയായിട്ടാണ് അംബേദ്കർ മനസ്സിലാക്കിയത്. ജനാധിപത്യം അംബേദ്കർക്ക് ഒരു ഭരണക്രമം മാത്രമായിരുന്നില്ല, പോരാട്ടമായിരുന്നു. മനുഷ്യജീവിതത്തിന്റെ പുനർ നിർമാണമായിരുന്നു. ഭരണഘടന രൂപം കൊണ്ടതോടെ ഭരണഘടനാവ്യവസ്ഥയ്ക്കുള്ളിൽ നടക്കുന്ന പ്രവർത്തനമായി ജനാധിപത്യത്തെ അംബേദ്കർ വ്യാഖ്യാനിച്ചു. ഭരണ ഘടനപരമായ മാർഗങ്ങൾ ഇല്ലാതിരുന്ന കാലത്തു ഭരണഘടനാനുസൃതമല്ലാത്ത
പ്രവർത്തനങ്ങൾ നായികരിക്കപ്പെട്ടുവെങ്കിലും നിലവിൽ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യ ിയെടുക്കുന്നതിനായി ഭരണഘടനാപരമാ യ മാർഗങ്ങൾ അവലംബിക്കണമെന്ന് നിർദേശിച്ചു. യഥാർഥത്തിൽ അംബേദ്കറിസ്റ്റുകൾക്കും മാർക്സി സ്റ്റുകൾക്കും സംവാദാത്മകമായി ഇടപെടുവാൻ കഴി യുന്ന ഒരേയൊരു സ്പേസ് ഇതാണ്.

ഒരു ജനാധിപത്യസമൂഹത്തിലല്ല, ജനാധിപത്യ വിരുദ്ധ സമൂഹത്തിലാണ് ഇന്ത്യൻ ഭരണഘടന നിലവിൽവന്നത്. ജനാധിപത്യവിരുദ്ധ ഇന്ത്യയെ ജനാധിപത്യ ഇന്ത്യയാക്കി മാറ്റുന്നതിനാണ് ജാതി/മത/ ലിംഗവർഗവംശ വിവേചനങ്ങൾക്ക് ഭരണഘടന വിലക്കുകല്പിച്ചത്. ഭരണഘടന എടുത്തുകാണിക്കുന്ന വിവേചനങ്ങൾക്കെതിരേയുള്ള പോരാട്ടങ്ങളിലൂടെ യാണ് ഇന്ത്യ ഒരു ജനാധിപത്യസമൂഹമായി മാറുന്നത്. ജാതിവിവേചനം വിലക്കിക്കൊണ്ട് നിയമനിർമാണം നടത്തുമ്പോൾ അംബേദ്കർ ജാതിക്കെതിരായ സുദീർഘമായ പോരാട്ടത്തെ ഭരണഘടനാപരമായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഈ നിയമനിർമാണ ത്തിലൂടെ ജാതിവിവേചനം ഇല്ലാതാക്കുന്നതിൻറ ചുമതല രാഷ്ട്രത്തെ ഏല്പിക്കുക മാത്രമല്ല, ജാതിവിവേ ചനങ്ങൾക്കെതിരേ ദളിതർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെ യ്യുന്നുണ്ട്. സമാനമായി ആ വിവേചനത്തിനും ലിംഗ വിവേചനത്തിനും വർഗവിവേചനത്തിനുമെതിരായ പോരാട്ടങ്ങൾക്കും നിയമപരമായ സംരക്ഷണമുണ്ട്. വർഗവിവേചനം വിലക്കുന്ന നിയമനിർമാണത്തിൽ മാർക്സിന്റെ സ്പർശം കാണാം. സാമ്പത്തിക ചൂഷ ണവും അസമത്വവും ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഉൾക്കൊള്ളാനായതുകൊണ്ടാണ് ഈ നിയമനിർമാ ണം സാധ്യമായത്. തന്മൂലം നിയോലിബറൽ സാമ്പ ത്തികനയങ്ങൾക്കെതിരേയും കോർപ്പറേറ്റ് മൂലധനവാഴ്ചയ്ക്കെതിരേയും കമ്യൂണിസ്റ്റുകൾ നടത്തുന്ന പോരാട്ടങ്ങൾക്ക് അംബേദ്കറുടെ സ്പർശവുമുണ്ട്. ഭരണഘടനാ തത്ത്വങ്ങളും മൂല്യങ്ങളും അർഥവത്താ കുന്നത് ഇത്തരം പോരാട്ടങ്ങൾ കരുത്താർജിക്കു ന്നതിലൂടെയാണ്. ദളിതരുടെ സാമൂഹിക രാഷ്ട്രീയ ലക്ഷ്യവും കമ്യൂണിസ്റ്റുകളുടെ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യവും ഒന്നിച്ചുചേരുന്ന ഇടമാണ് ഭരണഘടനയി ലെ സമത്വസങ്കല്പം. സമത്വത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും ഇവിടെ ഒന്നിച്ചുചേരുന്നു. സ്വാതന്ത്ര്യ വും സമത്വവും സാഹോദര്യവും വിലക്കപ്പെടുന്ന ജനസമൂഹങ്ങൾ അതിനുവേണ്ടി നടത്തുന്ന പോരാ ട്ടങ്ങളിലൂടെയാണ് ഇന്ത്യ ഒരു ജനാധിപത്യസമൂഹ മായി മാറുന്നത്. സാമൂഹികജനാധിപത്യത്തിന്റെ സ്പേസാണിത്. രാഷ്ട്രീയജനാധിപത്യം നേരിടുന്ന പ്രതിസന്ധി സാമൂഹികജനാധിപത്യത്തിലൂടെ മാത്ര മേ പരിഹരിക്കാനാകൂ.

ജാതിയും വർഗവും കേവലം ചർച്ചാവിഷയങ്ങൾ മാത്രമായിരുന്നില്ല. നീതിക്കുവേണ്ടിയുള്ള പോരാ ട്ടങ്ങളുടെ സമാന്തര മുഖങ്ങളായിരുന്നു. തന്മൂലം കമ്യൂണിസ്റ്റുകൾ ജാതിപ്രശ്നം മനസ്സിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പരാജയപ്പെട്ടുവെന്ന് വിലയിരുത്തുന്നതിൽ അർഥമില്ല. വർധിച്ചുകൊ ണ്ടിരിക്കുന്ന ദളിത് പീഡനങ്ങളുടെ ഉത്തരവാദിത്വം രാഷ്ട്രത്തിനാണ്. അംബേദ്കർ രാഷ്ട്രത്തെ ഏല്പിച്ച ചുമതല രാഷ്ട്രം നിർവഹിക്കുന്നില്ലെങ്കിൽ അത് നിർവഹിപ്പിക്കുവാനുള്ള ചരിത്രപരമായ ബാധ്യത അംബേദ്കറെ പിന്തുടരുന്നവർക്കാണ്, കമ്യൂണിസ്റ്റു കൾക്കല്ല. തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മറ്റുള്ളവരെ ഏല്പിച്ചിട്ട് അവരത് ചെയ്യുന്നില്ല എന്ന് പറയുന്ന ത് സ്വന്തം ചുമതലയിൽ നിന്നുള്ള പിന്മാറ്റമാണ്. തന്റെ ജനതയുടെ ചുമതല സ്വയം ഏറ്റെടുത്ത അംബേദ്കറുടെ മാർഗമല്ലിത്. ജാതി ഒരിക്കലും കമ്യൂണിസ്റ്റുകളുടെ അജൻഡയായിരുന്നില്ല. ജാതിന ശീകരണം കമ്യൂണിസ്റ്റുകളുടെ ലക്ഷ്യവുമായിരുന്നില്ല. വേണ്ടത് കമ്യൂണിസ്റ്റുകളും അംബേദ്കറിസ്റ്റുകളും ഒന്നാവുകയല്ല. ഈ യാഥാർഥ്യം പരസ്പരം അംഗീ കരിക്കുകയാണ്. ഒപ്പം കമ്യൂണിസ്റ്റുകളുടെയും
അയിത്തജാതിക്കാരുടെയും ശത്രുവായി അംബേദ് കർ ചൂണ്ടിക്കാണിച്ച ഹിന്ദുരാഷ്ട്രവാദികളാണ് ഇന്ന് “എന്ത് വിലകൊടുത്തും ഹിന്ദുരാഷ്ട്രവാദത്തെ പ്രതിരോധിക്കണമെന്നുമാണ് അംബേദ്കർ പറഞ്ഞത്. ഹിന്ദുഫാസിസത്തിന്റെ വേരുകൾ ജർമ നിയിലെയോ ഇറ്റലിയിലെയോ ഫാസിസത്തിലോ നാസിസത്തിലോ അല്ല, ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയ്ക്കുള്ളിലാണ്. ജാതിവ്യവസ്ഥയ്ക്കെതി രായ പോരാട്ടത്തെ ഒഴിവാക്കിക്കൊണ്ട് ഹിന്ദുഫാസിസത്തെ നേരിടുവാനോ ജനാധിപത്യത്തെ സംരക്ഷി
ക്കുവാനോ ആർക്കും കഴിയില്ല. #










Tuesday, August 4, 2020

എന്റെ അമ്മ, അമ്മ.: നിന്റെ അമ്മ ചുമ്മ

|മിക്ക കാര്യങ്ങളിലും നിലപാടുകൾ ഇങ്ങനെയാണ്.
തങ്ങൾക്ക് താല്പര്യമുള്ള പോലെ കാര്യങ്ങളെ മാറ്റി തീർക്കുന്ന കഴിവുള്ള ശില്പികളാണ് നമ്മളിൽ പലരും.
ഇപ്പോഴുള്ള തർക്കം തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയത്തെ സംബന്ധിച്ചുള്ളതാണ്. കൃസ്ത്യാനികൾ അവരുടേതാണെന്നും മുസ്ലീങ്ങൾ തങ്ങളുടേതാണെന്നും, മതേതരവാദികൾ, മുഴുവൻ തുർക്കികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും കരുതുന്ന ലോക പൈതൃക പട്ടികയിൽപ്പെടുന്ന ഒരു കെട്ടിട സമുച്ചയമാണ് ഹാഗിയ സോഫിയ.
ഇതിനെയാണ് തുർക്കിയിലെ ഇസ്ലാം പക്ഷപാതിത്വ സർക്കാർ
ഏകപക്ഷീയമായി മുസ്ലിം ആരാധനാലയമാക്കി മാറ്റായിരിക്കുന്നത്.
1500 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ കൃസ്ത്യൻ ദേവാലയത്തിന്റെ രൂപവും ഉടമസ്ഥവകാശവുമൊക്കെ ഭരണകൂടങ്ങളുടെ സ്വഭാവ സവിശേഷതകൾക്കനുസരിച്ച് നിരന്തരം മാറി മാറിഞ്ഞിട്ടുണ്ട്. ഇതിൽ കൃസ്ത്യൻ വിഭാഗങ്ങളായ റോമൻ കാത്തലിക്കും ഓർത്തേഡക്സും ഇസ്ലാമും മതേതരവാദികളും ഒരുപോലെ ഭാഗഭക്കായിട്ടുമുണ്ട്.
പ്രശ്നമിതാണ്.
മതഭരണകൂടത്തിൽ നിന്ന് ആധുനിക ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങിയെന്ന് കരുതിയിരുന്ന രാജ്യമാണ് തുർക്കി. ആ രാജ്യമാണ് മതേതര  സ്ഥാപനമായി നിലനിർത്തിയിരുന്ന കെട്ടിടത്തെ മുസ്ലിം ആരാധനാലയമാക്കി മാറ്റിയത്. അതു വഴി തുർക്കി ഭരണകൂടം കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം മുതൽ തുടങ്ങി വെച്ച ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ ദിശ ഇപ്പോൾ എവിടെ വന്നു നിൽക്കുന്നുവെന്നാണ് ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തിയത്്..
തീർച്ചയായും ഇന്ത്യയിൽ സംഘ് പരിവാർ നടപ്പിലാക്കുന്ന പോലുള്ള മത രാഷ്ട്ര നിർമ്മിതിയുടെ ഭാഗമായി കാണാനാണ് ആളുകളെ ഇത് പ്രേരിപ്പിക്കുക. ആധുനിക ജനാധിപത്യ സങ്കല്പത്തെ നിരാകരിക്കുന്ന മത രാഷ്ട്രവാദത്തിന്റെ പുനസ്ഥാപനമായിട്ടാണ് ഇത് കണക്കാക്കപ്പെടുക. എന്തിന്റെ പേരിലായാലും ഇതിനെ അനുകൂലിക്കുന്നത് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ മതവിഭാഗത്തിന് നേരെ സംഘ് പരിവാർ നടത്തുന്ന നിഷ്ഠൂരമായ അതിക്രമങ്ങളെ സാധൂകരിക്കുന്നതിനാണ് കാരണമാവുക.
ഹാഗിയ സോഫിയ സംഭവം സ്വാഭാവികമായും ഇന്ത്യയിലെ സംഘ് പരിവാർ ഭരണകൂടം മുന്നോട്ട് വെക്കുന്ന മത രാഷ്ട്രവാദവും അത് ബാബറി മസ്ജിദിനോടെടുക്കുന്ന സമീപനവും താരതമ്യത്തിന് വിധേയമാകും.
ഈ വിഷയത്തിൽ ഒരു കൂട്ടർ (ഇസ്ലാമിസ്റ്റുകളിലേയും കട്ട മാർക്സിസ്റ്റു കളിലേയും). പറയുന്നത് ബാബറി മസ്ജിദ് പ്രശ്നവും ഹാഗിയ സോഫിയ വിഷയവും ഒരേ സ്വഭാവത്തിലുള്ളതല്ലെന്നാണ്. ഇതിനെ ഒരേ പോലെ കാണുന്നത് ഇന്ത്യയിലെ സംഘ് പരിവാരത്തിന് അനുകൂലമായി മാറുമെന്നാണ്.
എന്നാൽ സംഭവിക്കുന്നതെന്താണ്' മത രാഷ്ട്ര വാദത്തെ തുറന്ന് എതിർക്കുകയും ജനാധിപത്യ വ്യവസ്ഥക്ക് വേണ്ടി വാദിക്കുകയും ചെയ്യാത്ത ഒരു സമൂഹത്തിന് അധികകാലം മുന്നോട്ട് പോകാനാവില്ല. ഇതിന് വേണ്ടി വാദിക്കുന്നവരുടെ
(ഏറെ കാലമായി കപട മതേതരർ എന്ന് സംഘികളും ഹിന്ദു സെക്കുലറുകൾ എന്ന് ഇസ്ലാമിസ്റ്റുകളും വിളിക്കുന്ന) ഇടം കാലിയാക്കാനെ ഈ നിലപാട് സഹായിക്കു. ഇങ്ങനെ ശൂന്യമാകുന്നയിടങ്ങൾ നികത്തുന്നത് ജനാധിപത്യവിരുദ്ധ ആശയങ്ങൾ പേറുന്ന മത സംഘടനകളാണ്. ജനാധിപത്യവും മതേതരത്വവും എടുക്കാ ചരക്കായി വിശേഷിപ്പിക്കുന്ന മത ശക്തികൾ മതങ്ങൾക്കിടയിലെ ജനാധിപത്യവാദികളെ നിരാകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിക്കുക. ഇതാകട്ടെ സമൂഹത്തെ മൊത്തത്തിൽ ജനാധിപത്യവത്ക്കരിക്കുന്ന പ്രക്രിയയെ തടയുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.
നമുക്കറിയാവുന്നതു പോലെ ഹിന്ദുയിസം അസമത്വത്തിലധിഷ്ഠിതമായ ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലിലും, ചൂഷണത്തിലും അടിസ്ഥാനപ്പെടുത്തിയ സിദ്ധാന്തമാണ്. ഇക്കാര്യത്തിൽ മറ്റു മതങ്ങളും വ്യത്യസ്തമല്ല . ഓരോ മതരാഷ്ട്രങ്ങളിലും ഭൂരിപക്ഷത്തിലുള്ളവർ അപരർക്ക് നേരെ നടത്തുന്ന സമാനതകളില്ലാത്ത ആക്രമണങ്ങളും മനുഷ്യന്റ മൗലീക അവകാശ ലംഘനവുമാണ് അവിടങ്ങളിൽ നടക്കുക. അത് ഇന്ത്യയിലായാലും തുർക്കിയിലായാലും സമാനമാണ്. ഇതിലെ തെങ്കിലും ഒന്നിനെ ഗ്ലോറിഫൈ ചെയ്യുന്നത് യാഥാർത്ഥ ശത്രുക്കളെ ശക്തിപ്പെടുത്താനെ സഹായിക്കു.