അങ്ങനെ ശബരിമലയിലെ മകരജ്യോതി ദേവസ്വവും പോലിസും ചേര്‍ന്നു നടത്തുന്നതാനെന്നു മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡെന്റ് രാമന് നായര്‍ മധ്യമങ്ങളോട് വെളിപെടുതിയിരിക്കുന്നു. ഒരുപക്ഷെ വിസ്വാസികളുടെ ഇത്ര വലിയ സഞ്ചയത്തെ തെറ്റിധരിപ്പിചുകൊണ്ട് പണം തട്ടുന്ന രീതി സംഘടിതമായി അനുവര്തിക്കുന്ന സ്ഥാപനങള് കുറവായിരിക്കും. പത്തിരുപത് വര്‍ഷങള്‍ക്കു മുന്‍പ് ഇക്കാര്യം യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ വെളിപെടുത്തുകയും തെളിവുകള്‍ നിരത്തിയും, സ്ഥിരമായി മകരജ്യോതി തെളിയിക്കുന്ന ആളുടെ പേരും, മേല്‍വിലാസവും നല്‍കിയും, ജ്യോതി തെളിയിക്കുന്ന ദിവസത്തെ ഒരുക്കങള്‍ കാണിച്ചുമുള്ള സ്ലൈഡുകള്‍ പ്രദര്‍ശിപ്പിച്ചും, പ്രചരണം നടത്തിയിരുന്നത് ചിലര്ക്കെങിലും ഒര്‍മ്മയുണ്ടാകും. യുക്തിവാദികള്‍ ഈശ്വര വിശ്വാസത്തെ അപകടപ്പെടുത്തുന്നവരെന്ന് വിശ്വസിക്കുന്നതുകൊണ്ട് അവര്‍ ഇക്കാര്യം വിസ്വസിച്ചില്ലെന്ന് വേണം കരുതാന്‍.
എന്നാല്‍ ഇപ്പൊള്‍ വെളിപ്പെടുതിയിരിക്കുന്നത് തികഞ്ഞ ഈശ്വരവിശ്വാസിയും ഈ പരുപാടിക്ക് മുന്‍പ് നേത്രുത്ത്വം കൊടുത്തിരുന്ന ആളുമാണു എന്നതാണു വിഷയത്തെ പ്രസക്തമാക്കുന്നത്.ഈയിടെ കള്ളസന്യാസിമാരുടെയും, പാതിരിമാരുടെയും, മൊല്ലക്കമാരുടുടെയും ചെയ്തികള്‍ പുറത്തുവരികയും, സര്‍ക്കാര്‍ നടപടികള്‍ എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തതിനിടക്കാണിത്. അതേസമയം ഐ എസ് ഐ മാര്‍ക്കുള്ള ചില സന്യാസിമാരുടെയും, സ്ഥാപനങളുടെയും, പ്രവര്ത്തനമണ്ടലം വികസിക്കുകയും, വിശ്വാസത്തിന്റെയും ദൈവീകതയുടെയും ആധികാരിക മേഖല മാറുകയുമാണുണ്ടായത്. ഇത്തരം ഐ എസ് ഐ മാര്‍ക്കുള്ള വ്യക്തികളും സ്ഥാപനങളും, നടത്തുന്ന പരിപാടികള്‍ ആധികാരികവും വിശ്വസനീയവുമെന്ന തോന്നല്‍ സ്രുഷ്ടിക്കുവാന്‍ ഈ വ്യാജവേട്ട സഹായിച്ചിട്ടുണ്ട്. മനുഷ്യന്റെ ദൌര്ബല്യങളെയും അജ്നതയേയും ഉപയോഗിച്ചുകൊണ്ട് വ്യക്തിയുടെ സന്പത്തും അധ്വാനവും കൈക്കലാക്കുന്നതിനെ കൊള്ളയെന്ന് പറയാമെങ്കില്‍ ശബരിമലയിലും, ധ്യാനകേന്ദ്രങളിലും, പെരുന്പടപ്പ് പള്ളി പോലുള്ള മുസ്ലീം ദേവാലയങളിലും നടക്കുന്നത് ഈ കൊള്ള തന്നെയാണ്. മകരജ്യോതി ഈശ്വരചൈതിയാനെന്നും, നെറ്റിപിടിചും,, പച്ചവെള്ളം ഊതികൊടുത്തും രോഗങള് മാറുമെന്നും വിശ്വസിപ്പിക്കുന്നവര്‍ അവരുടെ തന്നെ സാന്പ്ത്തിക സ്രോതസ്സിനെയാണു വികസിപ്പിക്കുന്നത്. അങേയറ്റം ദുസ്സഹമായികൊന്ടിരിക്കുന്ന ഭൌതിക ജീവിതയാഥാര്ത്ത്യങളെ നേരിടുന്നതിനു പകരം അയഥാര്തമായ വിശ്വാസതിണ്ടെ കെണിയില്‍ കുരുക്കിയിടുകയാണ്`. ചൂഷകവിഭാഗത്തേയും, സന്പത്ത് വ്യവസ്ഥയേയും അതിന്റെ അനിവാര്യമായ തകര്‍ചയില്‍ നിന്ന് രക്ഷിചെടുക്കുകയും ആ കൊള്ളമുതലിന്റെ പങ്കുപറ്റുകയുമാണു ഇത്തരം സ്ഥാപനങളും പുരോഹിതന്മാരും ഇവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങളും ചെയ്യുന്നത്.
Subscribe to:
Post Comments (Atom)
5 comments:
മനുഷ്യനുണ്ടാക്കിയ വിഗ്രഹം,കെട്ടിടം,പടികള്‍ പ്രാര്‍ത്ഥനകള്‍ ആചാരങ്ങള്‍.അതിനൊക്കെ ദിവ്യത്വമുണ്ടെന്ന് അവനു വിശ്വസിക്കാമെങ്കില്‍ മകരജ്യോതി മനുഷ്യന് കാട്ടുന്നതു തന്നെയാണെന്നു മനസ്സിലാക്കിയാലും അവന് അതിനു ദിവ്യത്വം കല്പ്പിച്ചു വിശ്വസിയ്ക്കും.ചിന്തയിലേയ്ക്കുള്ള പടിവാതില്‍ അടച്ചിട്ട് മനുഷ്യരെ കൂട്ടത്തോടെ അന്ധവിശ്വാസത്തിന്റെ തൊഴുത്തിലേയ്ക്ക് നയിക്കുന്ന ചില ഘടകങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നു തോന്നുന്നു. യുക്തി വാദിയല്ല,വിശ്വാസിയോ അയ്യപ്പന് തന്നെയോ വന്നു പറഞ്ഞാലും അതു ദൈവീകമാണെന്നേ വിശ്വസിയ്ക്കൂ എന്നുള്ളവരെ,അതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ നിന്നും രക്ഷപ്പെടുത്തേണ്ട ചുമതല വിദ്യാസമ്പന്നരെന്നു നടിക്കുന്ന ഒരു സമൂഹത്തിനുണ്ട്. വിശ്വാസികളെ പീഢിപ്പിച്ചതുകൊണ്ടോ അവഹെളിച്ചതു കൊണ്ടോ അവര്‍ സ്വയം ചിന്തിക്കാന്‍ തയ്യാറാവില്ലെന്നുതോന്നുന്നു.
പതിനെട്ടു പടികയറി അവിടെ എത്തുന്ന ഒരു ഭക്തന് വായിക്കുന്ന ആദ്യവാചകം ഇതാണ് 'തത്ത്വമസി' ഇതു വായിച്ചിട്ടെന്ത് എന്നു ചോദിച്ചാല്‍ പുണ്യം കിട്ടും എന്നു പറയും പിന്നെ സ്ഥിരം വായിക്കാനായി ഓട്ടോറിക്ഷയ്ക്കോ,പെട്ടിക്കടയ്ക്കോ,ബാര്ബര്ഷോപ്പിനോ പേരിടുകയും ചെയ്യും.
വിനോദ് ശരിയാണ്` ഞാന്‍ യോജിക്കുന്നു.
മകരജ്യോതി മനുഷ്യ സ്രുഷ്ടിയാണെന്നു് ഇന്നു പൊതുവെ ആളുകള്‍ സമ്മതിക്കുന്നു. പക്ഷെ ഇതു വിശ്വാസതിന്റെ മാത്രം പ്രശ്നമല്ല. മറിച്ച്` ചെപ്പടിവിദ്യ കാണിക്കുന്ന കപട സന്യാസിമാരെ പൊലെ പണം നേടാന്‍ അന്ന്യരെ പറ്റിക്കുന്ന പ്രയോഗത്തിന്` സര്‍ക്കാര്‍ തന്നെ നേത്രുത്വം നല്കുന്നതിനെയാണ്` എതിര്‍ക്കുന്നത്. മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ നികുതിപണം സ്വായത്തമാക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധപൂര് വം തെറ്റിധരിപ്പിചുകൊണ്ട്` കൊള്ളയടിക്കുന്നതിനെ എത്` തലതിലാണ്` ചര്‍ച്ച ചെയ്യെണ്ടത്`. തീര്‍ചയായും,സ്വാമിമാരും സര്‍ക്കാരും കെരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്` മേലെ നടത്തുന്ന തീവെട്ടി കൊള്ളയെ സംബന്ദിച്ച തിരിച്ചരിവാണ്` അഭികാമ്യം .
വിനോദ് ശരിയാണ്` ഞാന്‍ യോജിക്കുന്നു.
മകരജ്യോതി മനുഷ്യ സ്രുഷ്ടിയാണെന്നു് ഇന്നു പൊതുവെ ആളുകള്‍ സമ്മതിക്കുന്നു. പക്ഷെ ഇതു വിശ്വാസതിന്റെ മാത്രം പ്രശ്നമല്ല. മറിച്ച്` ചെപ്പടിവിദ്യ കാണിക്കുന്ന കപട സന്യാസിമാരെ പൊലെ പണം നേടാന്‍ അന്ന്യരെ പറ്റിക്കുന്ന പ്രയോഗത്തിന്` സര്‍ക്കാര്‍ തന്നെ നേത്രുത്വം നല്കുന്നതിനെയാണ്` എതിര്‍ക്കുന്നത്. മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ നികുതിപണം സ്വായത്തമാക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ ബോധപൂര് വം തെറ്റിധരിപ്പിചുകൊണ്ട്` കൊള്ളയടിക്കുന്നതിനെ എത്` തലതിലാണ്` ചര്‍ച്ച ചെയ്യെണ്ടത്`. തീര്‍ചയായും,സ്വാമിമാരും സര്‍ക്കാരും കെരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്` മേലെ നടത്തുന്ന തീവെട്ടി കൊള്ളയെ സംബന്ദിച്ച തിരിച്ചരിവാണ്` അഭികാമ്യം .
ഭൂരിഭാഗം അയ്യപ്പഭക്തന്മാരും മകരവിളക്ക് കണ്ട് സായൂജ്യമടയുന്നത് അത് ദിവ്യജ്യോതിയല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. അടുത്ത പ്രാവശ്യം മകരവിളക്കു കാലത്ത് അവിടെയ്ക്ക് പോകുന്ന അയ്യപ്പന്മാരോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലക്കിച്ച് വീണ്ടും അവര്‍ പോകും എന്നാണ് മറുപടിയെങ്കില്‍ അതില്‍ വിശ്വാസമില്ലാത്ത ഭൗതികവാദ/യുക്തിവാദ ശിരോമണികള്‍ക്ക് ഇതിലെന്തുകാര്യം. അതിനുള്ള പ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു പ്രചരണം നടത്തിയാല്‍ പോരെ. പിന്നെ ഒരു കാര്യം കൂടി പറയണം, ദൈവത്തിനെന്തിനാണ് കാശ്, ദേവസം മന്ത്രിക്കും പരിവാരങ്ങള്‍ക്കും കട്ടുമുടിക്കാനോ. അതുകൊണ്ട് ആരും സന്നിധനത്തിലോ ഭണ്ഡാരപ്പെട്ടിയിലോ കാണിക്കയിടരുതെന്നുകൂടി ഓര്‍മ്മപ്പെടുത്തണം. ഭക്തിയോടുകൂടി ശബരിമലയ്ക്കു പോയി തേങ്ങയുടയ്ക്കുകയും എലിവാലില്ലാത്ത അരവണപ്പായസം വാങ്ങി അയ്യപ്പനെ കണ്ടു മടങ്ങുകയും ചെയ്യാം.
I observed that the superstitions are continued to be practiced evenafter the realisation of truth because of the primitive fear in the mind of a common man about the uncertainities of life. To stop or at least to suspend that fear he wants to do something rubbish or meaningful. To do something meaningful is difficult and uncertain. So he selects the easier one, to follow what is popular or traditional.. That is the psychology behind the superstitions
Post a Comment