Saturday, June 14, 2008

വര്‍ഗ സങ്കല്പത്തെ സംബദ്ധിച്ച ആശയവാദ നിലപാടുകള്‍

മാക്സിസ്റ്റ് വര്‍ഗസങ്കല്പ്പത്തെ സംബന്ധിച്ച് അനോനി ആന്റണി തുടങ്ങി വെച്ച ചര്‍ച്ച ഗുണപരമായ തലത്തെ സൂചിപ്പിക്കുന്നുവെങ്കിലും ചര്‍ച്ചയുടെ തലം ആശയവാദതിന്റെതായ അടിതറയിലാണെന്നു പറയാതെ വയ്യ. മിസെസ്സിനെ ഉദ്ധരിചുകൊണ്ട് അനോനി ഉന്നയിച്ച വിഷയങളെ മനസിലാക്കാനും അതിന്റെ അശാസ്ത്രീയത വെളിപെടുത്തുന്നതിനും ബാബുരാജിന്റെ വാദഗതികല്‍ പര്യാപ്തമായിട്ടുണ്ട്.എന്നാല്‍ ബാബുവിന്റെ വാദതിന്റെ അടിതറയും ആശയവാദതിന്റെതായിപോയി എന്നാണു എനിക്കു തോന്നുന്നത്`. പ്രത്യേകിച്ച്` വര്‍ഗബോധമാണു വര്‍ഗത്തെ നിര്‍മ്മിക്കുന്നതെന്ന വാദം തികച്ചും ആശയവാദമാണ്‌. (ലെനിനെ പഠനകുറിപ്പ്` ഞാന്‍ വായിച്ചിട്ടില്ല.) പൊതുവില്‍ ഭൌതികവാദം ബോധത്തെ അസ്തിത്വതിന്റെ സന്തതിയായി വ്യാഖ്യാനിക്കുകയാണ്` ചെയ്തത്`. നേരെ മറിച്ചല്ല. അതുകൊണ്ട് മനുഷ്യസമൂഹത്തിന്റെ സാമൂഹ്യജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ ഭൌതീകവാദം സാമൂഹ്യബോധത്തെ വിശദീകരിക്കേണ്ടത്` സാമൂഹ്യാഅസ്തിത്വത്തിന്റെ സന്തതിയായിട്ടാണ്. അതായത്` മനുഷ്യരുടെ ബോധം അവരുടെ അസ്തിത്വത്തെ നിര്‍ണയിക്കുകയല്ല നേരെ മറിച്ച്` അവരുടെ സാമൂഹ്യാസ്തിത്വം ബോധത്തെ നിര്‍ണയിക്കുകയാണ്` ചെയ്യുന്നത്`. ഓരോ സമൂഹത്തിനകത്തും നിലപാടിലും ജീവിത സാഹചര്യങ്ങളിലുമുള്ള വിത്യാസമാണ് വിരുദ്ധ അഭിലാഷങളുടെ ഉറവിടമായി സ്ഥിതി ച്ചെയ്യുന്നതെന്ന വിശകലനവും നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നും കമ്മ്യൂണിസ്റ്റ് മാനി ഫെസ്റ്റോയില്‍ മാക്സ് അവതരിപ്പിക്കുന്നത് അതുകൊണ്ടാണ്‌. ബാബു ഉന്നയിച്ചപോലെയാണെങ്കില്‍, വിത്യസ്ത വിഭാഗങ്ങളില്‍പെട്ട വര്‍ഗ്ഗങ്ങളുടെ ചലനനിയമങ്ങളെ -വൈരുദ്ധ്യങ്ങളെ നിര്‍ണ്ണയിക്കുന്നത്‌ വര്‍ഗ്ഗബോധമാണെന്നുവരും. യഥാര്‍ത്ഥത്തില്‍ വര്‍ഗവൈരുദ്ധ്യതില്‍നിന്നു ഉരുതിരിയുന്ന വര്‍ഗ്ഗബോധം നിയതിയെ മനസിലാക്കുന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. അതുകൊണ്ടാണ്‌ അനിവാര്യതെയെ മനസിലാക്കലാണ്‌ സ്വാതന്ത്ര്യം എന്ന്‌ എംഗത്സ് പറഞ്ഞത്‌. (ആന്റി ഡൂറിങ്) മുന്‍പ് വിശദീകരിച്ച ആശയവാദതെ വ്യാഖ്യാനിക്കുന്നതിന്‌ ബാബു സ്വീകരിച്ച ജാതിയുടെ വ്യാഖ്യാനം ഒരു വശം മനസിലാക്കുമ്പോള്‍‍ മറുവശം മനസിലാക്കതെ പോകുന്നുണ്ട്‌. വിളക്കത്തല നായരും, വെളുത്തേടതന്‍ നായരും യാഥാര്‍ത്ഥമാണെന്നു ബാബു പറയുന്നത്‌ ഈ വിഭാഗങള്‍ ഉല്പാദനവ്യവസ്ഥയില്‍ തങളുടെതായ പങ്കു നിര്‍വഹിക്കുന്നത് കൊണ്ടാണ്‌ എന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. (ഉത്പാദനവ്യവസ്ഥയില്‍ ജാതി വഹിക്കുന്ന വേര്‍തിരിക്കാനാകാത്ത ബന്ധം അംഗീകരിക്കുന്ന ആളെന്ന നിലക്ക്‌) അതെ സമയം ഈ നായര്‍ വിഭാഗങ്ങള്‍ പൊതുസമൂഹത്തിലെ വര്‍ഗവിഭജനവുമായി രൂപപ്പെടതല്ലെന്നും, നായരെന്ന പൊതുജാതിയിലെ തൊഴില്‍ വിഭജന ശ്രേണിയുമായി രൂപപ്പെട്ടതാണെന്നും കാണാം. ഈ യാഥാര്‍ഥ്യം നില്‍ക്കുമ്പോള്‍ തന്നെ ഈ വിഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടെ നായര്‍ ജാതി പൊതുസമൂഹത്തിലെ തൊഴില്‍-വര്‍ഗവിഭജനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്നു കാണാം. അതുകൊണ്ട് തന്നെ നിര്‍മിതഗണമെന്ന വാദം നിലനില്ക്കുന്നതല്ലെന്നു തോന്നുന്നു.

1 comment:

രാജേഷ്.കെ.വി. said...

അനോനിയുടെ പോസ്റ്റില്‍ എഴുതിയ കമന്റാണിത്.