Friday, February 5, 2010

മൂന്നാര്‍!!! നാടകമല്ലിത്‌ മാജിക്കാണ്‌

മൂന്നാര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്നു. പൊതുമണ്ഡലത്തില്‍ ടാറ്റയും , സര്‍ക്കാരും വിരുദ്ധ ചേരിയിലാണെന്ന തോന്നലുണ്ടാക്കുംവിധം എങ്ങും ചര്‍ച്ചകള്‍ വികസിക്കുന്നു. അതേസമയം പ്രദേശത്തെ രാഷ്ട്രീയ കക്ഷികളും മറ്റും ടാറ്റയ്ക്കു അനുകൂലമായി വന്നു കഴിഞ്ഞു. എന്താണു ഇതു വ്യക്തമാക്കുന്നത്‌. ചര്‍ച്ചകള്‍ എത്രത്തന്നെ ഒഴുകിപരന്നാലും സത്യം പുറത്തുവരുന്നില്ല എന്നതാണ്‌ വാസ്തവം. യഥാര്‍ഥ്തത്തില്‍ സര്‍ക്കാര്‍ മൂന്നാര്‍ പോലുള്ള മെഖലകളില്‍ എന്താണ്‌ ഉദ്യേശിക്കുന്നത്‌? 2005 ല്‍ തന്നെ സ്പെഷ്യല്‍ ഈക്കൊണോമിക് സോണിന്ടെ (സെസ്‌) എല്ലാ നിയമ സാധ്യതകളൂം ഉപയോഗപെടുത്താവുന്ന നിരവധി സ്പെഷ്യല്‍ ടൂറിസം സോണുകളില്‍ ഒന്നാണ്‌ മൂന്നാര്‍. ടാറ്റയേ പോലുള്ള രാജ്യാന്തരകുത്തകകള്‍ക്ക്‌ ലേലത്തിന്‌ വെച്ചിട്ടുള്ള മൂന്നാര്‍പോലുള്ള സ്ഥലങ്ങളില്‍ അതിനുവേണ്ട അടിസ്ധാന സൌകര്യമൊരുക്കുന്നതിനു ആവശ്യമായ ഭൂലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ട ഭൂബാങ്ക് സംഭരിക്കുക മാത്രമേ സര്‍ക്കാര്‍ പദ്ധതിയിലുള്ളു. പിന്നെങ്ങനെ ടാറ്റയെ പിണക്കികൊണ്ട്‌ ഒരുനീക്കം സാധ്യമാകും!! കഴിഞ്ഞ തവണ ഗൌരവമായി ചര്‍ച്ച ചെയ്യാന്‍ കഴിയാതെ പോയ ഒരു വിഷയമാണിത്‌. നാടകമല്ലിത്‌ മാജിക്കാണ്‌. ജനങ്ങളെ പൊട്ടന്‍മാരാക്കുന്ന മജിക്ക്‌. ആവശ്യമായ വിവരങ്ങള്‍ വെച്ച്‌ ഇനിയുംവരും . അതിനായി ചര്‍ച്ചയില്‍ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

No comments: