Saturday, February 6, 2010
മൂന്നാര്‍ വീണ്ടും
മൂന്നാര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്നു. പൊതുമണ്ഡലത്തില്‍ ടാറ്റയും , സര്‍ക്കാരും വിരുദ്ധ ചേരിയിലാണെന്ന തോന്നലുണ്ടാക്കുംവിധം എങ്ങും ചര്‍ച്ചകള്‍ വികസിക്കുന്നു. അതേസമയം പ്രദേശത്തെ രാഷ്ട്രീയ കക്ഷികളും മറ്റും ടാറ്റയ്ക്കു അനുകൂലമായി വന്നു കഴിഞ്ഞു. എന്താണു ഇതു വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ എത്രത്തന്നെ ഒഴുകിപരന്നാലും സത്യം പുറത്തുവരുന്നില്ല എന്നതാണ് വാസ്തവം. യഥാര്‍ഥ്തത്തില്‍ സര്‍ക്കാര്‍ മൂന്നാര്‍ പോലുള്ള മെഖലകളില്‍ എന്താണ് ഉദ്യേശിക്കുന്നത്? 2005 ല്‍ തന്നെ സ്പെഷ്യല്‍ ഈക്കൊണോമിക് സോണിന്ടെ (സെസ്) എല്ലാ നിയമ സാധ്യതകളൂം ഉപയോഗപെടുത്താവുന്ന നിരവധി സ്പെഷ്യല്‍ ടൂറിസം സോണുകളില്‍ ഒന്നാണ് മൂന്നാര്‍. ടാറ്റയേ പോലുള്ള രാജ്യാന്തരകുത്തകകള്ക്ക് ലേലത്തിന് വെച്ചിട്ടുള്ള മൂന്നാര്പോലുള്ള സ്ഥലങ്ങളില്‍ അതിനുവേണ്ട അടിസ്ധാന സൌകര്യമൊരുക്കുന്നതിനു ആവശ്യമായ ഭൂലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ട ഭൂബാങ്ക് സംഭരിക്കുക മാത്രമേ സര്‍ക്കാര്‍ പദ്ധതിയിലുള്ളു. പിന്നെങ്ങനെ ടാറ്റയെ പിണക്കികൊണ്ട് ഒരുനീക്കം സാധ്യമാകും!! കഴിഞ്ഞ തവണ ഗൌരവമായി ചര്‍ച്ച ചെയ്യാന്‍ കഴിയാതെ പോയ ഒരു വിഷയമാണിത്. നാടകമല്ലിത് മാജിക്കാണ്. ജനങ്ങളെ പൊട്ടന്മാരാക്കുന്ന മജിക്ക്. ആവശ്യമായ വിവരങ്ങള്‍ വെച്ച് ഇനിയുംവരും . അതിനായി ചര്‍ച്ചയില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതു കുറച്ചു കാലം മുന്‍പ് എഴുതിയതാണ്. ചില ആനുകാലികങ്ങളില്‍ വരികയും ചെയ്തു. വീന്ടും ഇതു മറ്റം വരുത്താതെ പോസ്റ്റ് ചെയ്യുന്നു.http://www.scribd.com/doc/26466520 ഇപ്പോഴുള്ള മാറ്റത്തെ അറിയാതെയല്ല. മറിച്ച് സമയകുറവാണിതെന്ന് സദയം മനസിലാക്കുക.
Subscribe to:
Post Comments (Atom)
3 comments:
സമാനമായ മാജിക് പാലപ്പിള്ളിയിലും നടന്നു, ആരുമറിയാതെ. ഹാരിസന് അനധികൃതമായി കയ്യടക്കിവച്ച റബ്ബര്‍ എസ്റ്റേറ്റുകള്‍ ഗവണ്‍മേണ്റ്റ് ഏേറ്റെടുക്കണമെന്ന് കോടതി വിധി വന്നു. ഉടന്‍ തൊഴില്‍ നഷ്ടപ്പെടും എന്ന മുട്ടുന്യായവുമായി സി.ഐ.ടി.യു. രംഗത്തെത്തി, മറ്റു സമാന്തര സംഘടനകളും. എന്തുകൊണ്ട് തൊഴിലാളികളുടെ ഒരു സഹകരണസംഘത്തിന് ഇത് കൈമാറിക്കൂട എന്നാരും ചോദിച്ചില്ല. ഹാരിസന് അതിണ്റ്റെ ഭരണം തുടരുന്നു. സാമൂഹികപ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാന്‍ ഒരു വിപ്ളവപ്രസ്ഥാനം നിലവിലില്ലാത്തതു തന്നെയാണു പ്രശ്നം.
When the CPIM politically say that there is no issue of land distribution in Kerala and it had settled the land issue in Kerala, we cant excpect anything revelutionary from it.
So whatever gimmiks they do in moonnar is just like what u told, for creating a land bank for tourism SEZ. In thae last time itself Elamaram kareem like leeaders expressed tehir desire like this.
When the whole world is in recession due to the speculative economical developement and speculative business, the so called left still see the path for Kerala's developement through tourism only.
Pradaush
aashamsakal......
Post a Comment